Monday 08 October 2018 04:54 PM IST

‘വരണമാല്യം ചാർത്തിയത് ആശുപത്രിയിൽവച്ച്’! ലതയുടെ നിശ്ചയദാർഢ്യത്തിന്റെ കഥ അവിടെ തുടങ്ങുന്നു

V R Jyothish

Chief Sub Editor

amritha ഫോട്ടോ. ബേസിൽ പൗലോ

ലതാമ്മേ... ഞാൻ മോഹൻലാലിനെ തൊട്ടു...

ങാ...ഹാ മിടുക്കി.

എന്നിട്ട്

എന്നിട്ട് എന്നെ അടുത്തു നിർത്തി ഫോട്ടോയെടുത്ത്. എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി.

കൊള്ളാമല്ലോ മുത്തേ നീ... എന്നായിരുന്നു സംഭവം, പറ?

അത് ആൾ സെയിന്റ്സ് കോളജിൽ വച്ച്. ഒരു സിനിമയുെട ഷൂട്ടിങ്ങിന് വന്നതായിരുന്നു ലാലേട്ടൻ.

എന്നിട്ട് നീ അഭിനയിക്കാൻ ചാൻസു ചോദിച്ചോ അഖിലേ...

ഓ, അതൊന്നുമില്ല... എനിക്കു പറ്റിയ റോള്‍ വരണ്ടേ...

അപ്പോ റോൾ വരികയാണെങ്കിൽ നീ ഒരു കൈ നോക്കും അല്ലേ?

അഖില ചിരിച്ചു, ഒപ്പം ലതാമ്മയും. ചിരി മഴയായി. ആ മഴയിൽ അവർ നനഞ്ഞു.

തുമ്പ സെന്റ് േസവേഴ്യസ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ് അഖില. അഖിലയ്ക്ക് രണ്ടരയടി ഉയരമേ വരൂ. ബ്രിട്ടിൽ ബോൺ എന്ന ജനിതക രോഗമാണ് അഖിലയ്ക്ക്. ഏതു സമയത്തും എല്ലുകൾ നുറുങ്ങിപ്പോകുന്ന രോഗം.

ഇതു പോലെ അസ്ഥി നുറുങ്ങുന്ന രോഗപീഡ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അമൃതവർഷിണി എന്ന സംഘടനയിൽ. തിരുവനന്തപുരം പട്ടം മരപ്പാലത്തിനടുത്താണ് സ്േനഹമഴ പെയ്യിക്കുന്ന ഈ അമൃതവർഷിണി. ഈ സ്േനഹമഴയ്ക്കു കാരണം ലതാ നായർ എന്ന മനുഷ്യസ്േനഹിയാണ്.

ചിലരങ്ങനെയാണ്. ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശം പകരും. വേദനിക്കുന്നവരുടെ കൂട്ടായ്മയായി ‘അമൃതവർഷിണി’ എന്ന സംഘടന രൂപീകരിക്കുമ്പോൾ ലതാനായരും ആ ദൈവനിയോഗത്തിൽ തന്നെയായിരുന്നു. ക വടിയാർ കല്യാണിവിലാസത്തിൽ അപ്പുക്കുട്ടൻനായരുടെയും സരളാദേവിയുടെയും മകൾ വേദനിക്കുന്നവരുടെ സംഘടനയുണ്ടാക്കിയത് ൈദവത്തിന്റെ തിരക്കഥയാണെന്നു കരുതുന്നു അ വരെ അറിയുന്നവരെല്ലാം.

സെക്രട്ടറിയേറ്റിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു അച്ഛൻ. അമ്മ ഹെൽത് ഡിപ്പാർട്ട്മെന്റിലും. ഇംഗ്ലിഷ് സാഹിത്യത്തിൽ എം.എ കഴിഞ്ഞു നിൽക്കുമ്പോഴായിരുന്നു വിവാഹം. വിവാഹത്തിനു രണ്ടു ദിവസം മുൻപുള്ള മധുര നിമിഷത്തിലാണ് ലതയുടെ ജീവിതത്തെ വിധി മാറ്റിയെഴുതിയത്. ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നു പ്രതിശ്രുത വരൻ െക. ജി ഗോപാലകൃഷ്ണൻ. അദ്ദേഹമൊരു അപകടത്തിൽപ്പെട്ട് ശരീരം ഏറെക്കുറെ തളർന്ന അവസ്ഥയിലായി. കല്യാണം മാറ്റിവയ്ക്കണമെന്നും േവറെ കല്യാണം കഴിക്കണമെന്നുമൊക്കെയായി ബന്ധുക്കൾ. എന്നാൽ തനിക്കു വേണ്ടി നിശ്ചയിച്ച പുരുഷനെ വിട്ടുമാറാൻ ലത ഒരുക്കമല്ലായിരുന്നു. ദൈവഹിതം അതാെണങ്കിൽ അങ്ങനെ നടക്കട്ടെയെന്ന് ലത കരുതി. ശരീരം മുഴുവൻ പ്ലാസ്റ്ററിട്ട നവവരന്റെ കഴുത്തിൽ ആശുപത്രിയി ൽ വച്ച് ലത വരണമാല്യം ചാർത്തി.പിന്നീട് ഒരു ജന്മം നൽകി ലത തന്റെ പ്രിയപ്പെട്ടവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. അപകടം നൽകിയ അടയാളങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നെങ്കിലും.

മത്സ്യഫെഡിൽ സൂപ്രണ്ട് ആയാണ് ലതാ നായർ വിരമിച്ചത്. അപ്പോഴേക്കും താൻ ജീവനെപ്പോലെ സ്േനഹിച്ച പങ്കാളി തന്നെ വിട്ടു പറന്നിരുന്നു. ഏക മകൾ ദിവ്യ കല്യാണം കഴിച്ചുപോയതോടെ ഏകാന്തത പിന്നെയും പിടിമുറുക്കി. എന്നാൽ ആശുപത്രിക്കിടക്കയിൽ വച്ച് ജീവിതപങ്കാളിയെ സ്വീകരിച്ച അ തേ മനസ്സോടെ ലതാനായർ സമൂഹത്തിലേക്കിറങ്ങി.

ജീവിതത്തിൽ ഏറ്റവും വേദന അനുഭവിക്കുന്നവരുടെ കൂ ടെ നിൽക്കണം എന്നൊരു തോന്നലുണ്ടായി. അതിനുവേണ്ടിയുള്ള അന്വേഷണം ചെന്നു നിന്നത് വലിയൊരു വേദനയിലായിരുന്നു. അധികമാർക്കും അറിയാത്ത ഒരു കൂട്ടം അമ്മമാരുടെ വേദനയിലേക്ക്.

_ASP0494 ഫോട്ടോ. ബേസിൽ പൗലോ

ആ സംഭവം ഇങ്ങനെയായിരുന്നു.

മത്സ്യഫെഡിൽ ജോലി ചെയ്യുന്ന സമയത്താണ് വയനാട് സ്വദേശിയായ ബിനുവിനെ ലത കാണുന്നത്. ബ്രിട്ടിൽ ബോൺ എന്ന അപൂർവരോഗമാണെന്ന് അറിഞ്ഞപ്പോൾ ലത ബാക്കി വിവരങ്ങൾ വിശദമായി അന്വേഷിച്ചു. എന്നാൽ ബിനു അനുഭവിക്കുന്ന വേദനയും ജീവിതസാഹചര്യങ്ങളും അറിഞ്ഞ ലത ബിനുവിെന ഏറ്റെടുക്കുകയായിരുന്നു. ചെയ്യാൻ കഴിയുന്ന സഹായങ്ങളൊക്കെ ലത ചെയ്തു.

അങ്ങനെ എല്ലു നുറുങ്ങിപ്പോകുന്ന വേദനയ്ക്ക് ഇടയിലും ബിനുവിന് സ്വന്തമായൊരു ജീവിതവഴി കണ്ടെത്താൻ കഴി ഞ്ഞു. ഒരു ഡിറ്റിപി സെന്ററിൽ ജോലി വാങ്ങിക്കൊടുക്കുന്നതു വരെ ആ പരിചരണം തുടർന്നു. അങ്ങനെ ബിനുവിന്റെ ജീവിതം മുന്നിൽ കണ്ടപ്പോഴൊക്കെ ബ്രിട്ടിൽ ബോൺ രോഗത്തിന് അടിപ്പെടുന്നവരുടെ വേദനയും രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന കഷ്ടതകളും നേരിട്ട് ലതാ നായർക്ക് ബോധ്യപ്പെട്ടത്. ഇനിയുള്ള തന്റെ ജീ വിതം ഇത്തരത്തിൽ ദുരിതം നിറഞ്ഞവർക്കൊപ്പമെന്ന് അന്ന് തീരുമാനിക്കുകയായിരുന്നു. ബിനുവിനെപ്പോലെ വേദന അനുഭവിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയുമൊക്കെ ക ണ്ടെത്താനായിരുന്നു ലതയുെട പിന്നീടുള്ള ശ്രമം. ഡോക്ടർമാരുടെ സഹായത്തോെട അത്തരക്കാരെ തേടിയിറങ്ങിയ ലതാനായർ കണ്ടത് വേദനിക്കുന്ന യാഥാർഥ്യങ്ങളാണ്. ഞെട്ടിയാൽ പോലും എല്ലുകൾ നുറുങ്ങുന്ന അപൂർവരോഗത്തിന്റെ പിടിയിലായിപ്പോയ നൂറോളം പേരെ കേരളത്തിൽ നിന്നു മാത്രം കണ്ടെത്തി. രണ്ടു വയസ്സു മുതൽ 60 വയസ്സു വരെ പ്രായമുള്ളവർ അക്കൂട്ടത്തിലുണ്ട്. എന്നാൽ കാഴ്ചയി ൽ എല്ലാവർക്കും രണ്ടു വയസ്സു തന്നെ. അത്ര ഉയരവും വണ്ണവുമേ ഇത്തരം രോഗം ബാധിച്ചവർക്ക് ഉള്ളൂ.

വേദനിക്കാത്ത ജീവിതം

_ASP0468 ഫോട്ടോ. ബേസിൽ പൗലോ

രോഗബാധിതരായ കുട്ടികൾക്ക് ചികിത്സയ്ക്കും ജീവിതോ പാധിക്കും വേണ്ട സാഹചര്യം ഒരുക്കുകയാണ് അമൃതവ ർഷിണി ചെയ്യുന്നത്. അച്ഛനോ അമ്മയോ എടുത്ത് എവി ടെയെങ്കിലും കൊണ്ടിരുത്തും. രാവിലെ മുതൽ രാത്രി വരെ അവിടെയിരിക്കും. രാത്രി എവിടെയെങ്കിലും കിടത്തി ഉറക്കും. രോഗബാധിതരുടെ ദിവസങ്ങൾ ഇങ്ങനെയായിരുന്നു ക ഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയിൽ ഒന്നോ രണ്ടോ പ്രാവശ്യം എല്ലു നുറുങ്ങും. പിന്നെ, ആശുപത്രിയും പ്ലാസ്റ്ററും മൂന്നു മാസം വീണ്ടും അങ്ങനെ പോകും. ഇതിനിടയിൽ പ്ലാസ്റ്ററിൽ നിന്ന് പുറത്തു വന്നാൽ പിന്നെ, ഒരു മാസത്തെ ഇടവേള. അടുത്ത പ്ലാസ്റ്ററിലേക്കു കയറാൻ.

‘രണ്ട് മിനിറ്റ് എടുത്തോട്ടെ ഞാൻ, എന്റെ ജാനിക്കായി’; സംഗീത വേദിയിൽ ബാലഭാസ്കറിനെ ആദ്യമായി കണ്ട തേജസ്വിനി–വിഡിയോ

കുഞ്ഞുങ്ങള്‍ കൂട്ടം തെറ്റിപ്പോയാൽ? മാതാപിതാക്കൾക്ക് പറഞ്ഞു പഠിപ്പിക്കാം ഇക്കാര്യങ്ങൾ...

‘ഞാനും ഭാര്യയും മലകയറാൻ മാലയിട്ടൊരു സെൽഫി’; യുവാവിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയുടെ പൊങ്കാല, പിന്നാലെ വിശദീകരണം–വിഡിയോ

‘‘വിവാഹമോചനം വളരെ സന്തോഷകരമായ തീരുമാനമായിരുന്നു’’; തുറന്ന് പറഞ്ഞ് മഞ്ജരി

മോശം മൂഡിലായിരുന്ന എ.ആര്‍. റഹ്മാന്റെ മനം കവർന്ന ആ കൊച്ചു സുന്ദരിയാര്?

കൈവിട്ടകളി ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ ജീവിതം ഹോമിക്കുന്ന പെൺകുട്ടികൾക്കായി പൊലീസ്, സന്ദേശവുമായി പൃഥ്വിയും–വിഡിയോ

നൂറിലധികം േപർ ഇപ്പോൾ ലതാമ്മയുെട സ്നേഹമഴ നന യുന്നുണ്ട്. അമൃതവർഷിണി ഈ രോഗമുള്ളവരുടെ ഇന്ത്യയിലെ തന്നെ ഏക ആശ്രയകേന്ദ്രമാണ്. ലതാമ്മ തന്റെ പെൻ ഷൻ തുക ഈ രോഗബാധിതർക്കുവേണ്ടി മാറ്റിവയ്ക്കുന്നു. എല്ലാ മാസവും ചെറിയ തുക ഇവരുടെ മാതാപിതാക്കളെ ഏൽപിക്കുന്നു. എന്നാൽ അതിൽ ഒതുങ്ങുന്നില്ല പ്രവർത്ത നങ്ങൾ. അമൃതവർഷിണി ചെയ്യുന്നത് ഇത്തരക്കാർക്ക് സാ മ്പത്തികസഹായം ചെയ്യുക മാത്രമല്ല ഓരോരുത്തർക്കും അ വരവർക്കു പറ്റുന്ന രീതിയിലുള്ള ജോലികൾ പരിശീലിപ്പിക്കു കയാണ്്. ഇവർക്കിടയിൽ കോളജിൽ പഠിക്കുന്നവരുണ്ട്. സംഗീതവും കംപ്യൂട്ടറും പഠിക്കുന്നവരുണ്ട്. എന്തിന് ഐഎഎസ്സിനു തയാറെടുക്കുന്നവർ വരെയുണ്ട്. അമൃതവർഷിണി കുടുംബത്തിൽ.

‘‘നല്ലവരായ സുഹൃത്തുക്കളുടെ സഹായം ഉള്ളതുകൊണ്ടാണ് എനിക്ക് ഇങ്ങനെ ഈ കുഞ്ഞുങ്ങളുടെ കാര്യം നോ ക്കാൻ കഴിയുന്നത്. തിരുവനന്തപുരം വിമൻസ് കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗം മേധാവി ഡോ. ഉമാ ജ്യോതിയെപ്പോലെയുള്ളവർ ഏതു സമയവും എന്താവശ്യത്തിനും സ പ്പോർട്ടായുണ്ട്. അങ്ങനെ ഉള്ള ചെറിയ സുഹൃദ്‌‌വലയമാണ് എന്റെ ധൈര്യം.

രണ്ടു പതിറ്റാണ്ടായി പ്രവർത്തനം തുടങ്ങിയിട്ട്. ഇപ്പോഴും ഞങ്ങളുടെ കൂട്ടായ്മയെക്കുറിച്ച് പലർക്കും അറിയില്ലെന്ന് തോന്നുന്നു. അമൃതവർഷിണിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തണം. ഈ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങൾക്കു വേണ്ടി സ്വയം പര്യാപ്തമായൊരു ഗ്രാമം അതാണു എന്റെ സ്വപ്നം.’’ ലതാ നായർ പറയുന്നു.