Tuesday 25 February 2020 04:25 PM IST : By സ്വന്തം ലേഖകൻ

ജനിച്ചയുടൻ ഡോക്ടർക്ക് നേരെ കട്ടക്കലിപ്പ് നോട്ടം; 'ആൻഗ്രി ബേബി'യുടെ ചിത്രങ്ങൾ വൈറൽ!

angry-babu77555

ഒരു നവജാത ശിശുവിന്റെ വ്യത്യസ്തമായ മുഖഭാവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രസീലിലെ റിയോ ഡി ജനീറയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ ഗൗരവമുള്ള മുഖഭാവമാണ് ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്. കണ്ണ് അടച്ചുകൊണ്ടായിരിക്കും സാധാരണ ജനനം നടക്കുക. എന്നാൽ കട്ടക്കലിപ്പ് ലുക്കിൽ കണ്ണ് തുറന്നുപിടിച്ച നവജാത ശിശു ഡോക്ടർമാരെ  അതിശയിപ്പിച്ചു. 

angry-baby-36

എന്തിനാ ഡോക്ടറെ എന്നെ പുറത്തെടുത്തത് എന്ന ഭാവത്തിലാണ് കുഞ്ഞ് ഡോക്ടറെ രൂക്ഷമായി നോക്കുന്നത്. ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതി ഫെബ്രുവരി 13 നാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയോഗിച്ച ഫോട്ടോഗ്രാഫർ റോഡ്രിഗോ കുന്‍സ്റ്റമാന്‍ ആണ് ചിത്രങ്ങൾ പകർത്തിയത്.

angry-baby-41-1

ജനിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നില്ല. പൊക്കിള്‍ക്കൊടി മുറിച്ച ശേഷമാണ് കരഞ്ഞതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഫോട്ടോഗ്രാഫർ റോഡ്രിഗോ കുന്‍സ്റ്റമാന്‍ തന്നെയാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. ഇതിനോടകം 'ആൻഗ്രി ബേബി'യുടെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. 

1.

angry-baby-40

2.

angry-babyyyr

3.

angry-baby778

4.

Tags:
  • Spotlight
  • Social Media Viral