Tuesday 15 November 2022 04:47 PM IST : By സന്തോഷ് രാജശേഖരൻ

‘തിരിച്ചുവരവ് അസാധ്യമെന്നു വിശ്വസിക്കുമ്പോഴും സ്വപ്നത്തിലെന്ന പോലെ നാം തിരികെ വരും; ഈ കൊളാഷ് അതിജീവനത്തിന്റേത്’

Img-7771

അപ്രതീക്ഷിത സംഭവങ്ങളുടെയും ആശ്ചര്യങ്ങളുടെയും ആകെ തുകയാണ് ജീവിതം. ചിലപ്പോൾ ജീവിതം നമ്മെ ഉയരങ്ങളിലൂടെ പറത്തുന്നതുപോലെ തോന്നും എന്നാൽ മറ്റു ചിലപ്പോൾ ഉയരങ്ങളിൽ നിന്ന് താഴേക്ക് ഇട്ടതുപോലെയും അനുഭവപ്പെടുത്തും. എന്തായാലും നമ്മൾ കരുതുന്ന വഴിയായിരിക്കണമെന്നില്ല ജീവിതം സഞ്ചരിക്കുന്നത്. രണ്ടു വാക്കുകളിൽ ഇത്രയും ചുരുക്കി നമുക്കെഴുതാം .‘ജീവിതം സംഭവിക്കുന്നു.’

സർവ്വസമ്മതയായ അധ്യാപിക, എഴുത്തുകാരി, പെയിന്റർ ഇങ്ങനെയൊക്കെ സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും തെളിഞ്ഞ ആകാശചെരുവുകളിൽ പറന്നു നടന്ന ബീനാനായർ ഇങ്ങനെ പതിഞ്ഞതും വ്യക്തമായതുമായ തന്റെ മനോഹര ശബ്ദത്തിൽ പറഞ്ഞു കൊണ്ടു തന്നെ ഈ കുറിപ്പ് എഴുതുമ്പോൾ അവർ പറയുന്ന ‘അപ്രതീക്ഷിതം’ നേരിടാൻ ഒപ്പം മറ്റു ചിലർ കൂടിയുണ്ട്. സംസ്ഥാന സർവ്വീസിൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച കുമാരി ലക്ഷ്മി, ജയശ്രീ ബാലകൃഷ്ണൻ, സീനിയർ എഡിറ്റർ, ഒറിഗൺ ടെക്നോളജീസ്, ഡോ.പി.എൻ. രാജാമണി അരനൂറ്റാണ്ടുകാലം പ്രവാസ ജീവിതം നയിച്ച് തിരികെ നാട്ടിലെത്തിയ ബ്രഡീന നസ്രേത്ത്, മുതിർന്ന പത്രപ്രവർത്തകരായ പി. മാഹീൻ, അർച്ചന രാജീവ്, അധ്യാപിക ഷിബി നിലാമുറ്റം എഴുത്തുകാരനും പൊതുപ്രവർത്തകനുമായ രാമചന്ദ്രൻ നായർ (പണിമൂലചന്ദ്രൻ), വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സീതാമണി തുടങ്ങിയ സമൂഹത്തിൽ പ്രശസ്തരും പ്രഗൽഭരുമായ കുറച്ചു പേർ.

തിരുവനന്തപുരത്ത് പോങ്ങുംമൂട് ഐറിസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഈ കൂട്ടായ്മ സംഘടിപ്പിച്ച പെയിന്റിങ്–പുസ്തക എക്സിബിഷൻ അപ്രതീക്ഷമായതുകൊണ്ടു തന്നെ ‘ഇതാദ്യമായി’ എന്ന പ്രയോഗത്തോടെ വാർത്തയുമായി.

img224

ജീവിതത്തിരക്കിൽപ്പെട്ട് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് സന്ധിവാതരോഗത്തിന്റെ പിടിയിൽപ്പെട്ട് ഇവരൊക്കെ ആദ്യമൊന്ന് പതറിപ്പോയത്. S.L.E, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങി വിവിധ സന്ധിവാതരോഗങ്ങൾ കരുത്തോടെ അതിജീവിച്ചവരാണ് ഇവരെല്ലാം. ജീവൻ തുളുമ്പുന്ന വർണ്ണചിത്ര രചനകൾ എക്സിബിഷനിൽ നിരന്നപ്പോൾ ബീനാ നായരും കുമാരി ലക്ഷ്മിയും നൈജീരിയയിലെ അദ്ധ്യാപനവൃത്തിക്കു ശേഷം തിരുവനന്തപുരത്തു തിരിച്ചെത്തി ടെക്നോപാർക്കിൽ ട്രെയിനിങ് കോർഡിനേറ്റർ ആയും ടൂറിസം മാഗസീനുകളുടെ എഡിറ്ററായും ഒക്കെ പ്രവർത്തിച്ച ജയശ്രീബാലകൃഷ്ണനും മനോഹരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരുടെ ഇഷ്ടപ്പെട്ട എഴുത്തുകാരിയായ അദ്ധ്യാപിക ഷിബി നിലാമുറ്റവും വളരെക്കാലം സംസ്ഥാന മെഡിക്കൽ സർവീസന്റെ ഭാഗമായിരുന്ന ഡോ. പി.എൻ. രാജാമണിയും അർബുദം പോലെ മനുഷ്യനെ തളർത്തി നശിപ്പിക്കുന്ന സന്ധിവാതരോഗത്തിന്റെ കാഠിന്യകാണ്ഡം  കടന്നതിന്റെ അതിരറ്റ ആശ്വാസത്തിലാണ്. തങ്ങളുടെ വരകളിലെല്ലാം തന്നെ ഈ ആശ്വാസം അലിയിച്ചു ചേർക്കാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു.

ചികിത്സയുടെ വിശ്രമാവധിക്കാലത്ത് എസ്.ഇ.ആർ.ടി. മുൻ പി.ആർ.ഒയും പത്രപ്രവർത്തകനുമായ പി. മാഹീനും വലിയൊരു സംഭാവന സന്ധിവാതദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെയിന്റിങ് –പുസ്തക പ്രദർശന സംരംഭത്തിലേക്ക് നൽകി. എഴുതിത്തീർത്ത ലക്ഷണമൊത്തൊരു നോവൽ.

സോഷ്യൽ മീഡിയയിലൂടെയും സൗഹൃദ–ബന്ധുസമൂഹത്തിലൂടെയും ചിന്താക്കുഴപ്പത്തിലാക്കുന്ന വ്യത്യസ്ത ചികിത്സാരീതികൾ മനഃസംഘർഷം വർധിപ്പിച്ച അവസരത്തിലാണ് ആശ്വാസത്തിന്റെ ഇളംകാറ്റായി ഈ കൂട്ടായ്മ അറിഞ്ഞ് മാഹീൻ എത്തിപ്പെടുന്നത്.

നിൽക്കാനോ നടക്കാനോ സാധിക്കാതെ വീൽചെയറിൽ ആയിപ്പോകുന്ന സന്ധിവാതരോഗത്തിന് അതീവ കരുതൽ ആവശ്യമാണെന്ന് ഡോ. രാജാമണി അഭിപ്രായപ്പെടുന്നു.

dr4467777 Dr. Vishad Viswanath MD(Gen Med), DM(Clinical Immunology) Medical Director, IRIS

സന്ധിവാതരോഗ ദിനത്തോടനുബന്ധിച്ചുള്ള ഈ അതിജീവനത്തിന്റെ കൂട്ടായ്മ ഒരുക്കിയ വാക്കുകളുടെയും വരകളുടെയും നിറങ്ങളുടെയും അതിമനോഹര കൊളാഷ് ഈ രോഗത്തിനെപ്പറ്റിയുള്ള അവബോധവും ചികിത്സയും ആഗ്രഹിച്ചെത്തിയ ധാരാളം പേർക്ക് അനുഭവമായി.

ശ്രദ്ധിക്കപ്പെടാതെയും അർഹിക്കുന്നതും അനുയോജ്യമായതുമായ ചികിത്സ കിട്ടാതെയും ചലനം തന്നെ പൂർണമായി ഇല്ലാതാകുന്ന ശരീരവും ആ അവസ്ഥ തളർത്തുന്ന മനസ്സും പേറി നിരവധി പേർ സന്ധിവാത രോഗത്തിന് കീഴ്പ്പെടുമ്പോഴാണ് അതിജീവന വർത്തമാനവുമായി ഈ കൂട്ടായ്മ തലസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടത്.

“സന്ധിവാത രോഗം ശരീരത്തിന്റെ ചലനാവസ്ഥയ്ക്കുമേൽ വല്ലാതെ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഇനിയുള്ള ജീവിതത്തിൽ അർത്ഥമില്ലായെന്ന് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. അങ്ങനെ ചിന്തിച്ച് വിഷമിക്കേണ്ടതില്ല.” സന്ധിവാതരോഗ ചികിത്സാ വിദഗ്ദ്ധനായ ഡോ. വിഷാദ് വിശ്വനാഥനും മെഡിക്കൽ സൂപ്രണ്ട് ഡോ. വീണാനായരും ഏകസ്വരത്തിൽ പറയുമ്പോൾ ആ അഭിപ്രായത്തെ ശരിവയ്ക്കുകയാണ് സന്ധിവാത ചികിത്സാരംഗത്തെ പ്രഗത്ഭരായ ഡോ. അജ്ഞനാ ജി വാര്യർ, ഡോ. ലക്ഷ്മി. എസ്, ഡോ. ഹിമാ ശ്രീകുമാർ എന്നിവർക്കൊപ്പം അതിജീവനം സാധ്യമായ ഈ കൂട്ടായ്മയും. ഇന്ന് വർധിച്ചുവരുന്ന സന്ധിവാതരോഗികൾക്ക് ആശ്വാസത്തിന്റെ നനുത്ത തൂവൽസ്പർശം അനുഭവവേദ്യമാക്കുന്ന തിരുവനന്തപുരത്തെ ഐറിസ് സെന്റർ –ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂമറ്റോളജി ആന്റ് ഇമ്മ്യൂണോളജി സയന്‍സസ് സന്ധിരോഗ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക ചികിത്സാക്യാമ്പും പെയിന്റിങ്–പുസ്തക പ്രദര്‍ശനവും ധാരാളം പേർക്ക് ആശ്വാസവും അനുഭവവുമായി. വീൽചെയറിൽ എത്തിയ അവസ്ഥയിൽ നിന്ന് രോഗികൾക്ക് ചലന സ്വാതന്ത്ര്യം തിരികെ നൽകുക വഴി ഐറിസ് ഹോസ്പിറ്റലിലെ ഡോ. വിഷാദ് വിശ്വനാഥും ടീമും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം സമാപിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്തത് മുൻ ഡി.ജി.പി ഋഷിരാജ് സിങ് ആയിരുന്നു.

അതെ. ജീവിതം സംഭവിക്കുന്നതു തന്നെയാണ്. ജീവിത യാത്രയ്ക്കിടയിൽ ഉയർന്നു പറക്കുന്നതും താഴേക്ക് പതിക്കുന്നതും സംഭവിക്കാവുന്നത് ആയിരിക്കെ അതിജീവനം ഏറെ പ്രസക്തമാകുന്നു. തിരിച്ചുവരവ് അസാധ്യം എന്ന് അടിവരയിട്ട് വിശ്വസിക്കുമ്പോഴും ആശ്ചര്യത്തോടെ സ്വപ്നത്തിലെന്നപോലെ നാം തിരികെ നടന്നു വരും. വീണ്ടും മുന്നോട്ട് ഏറെ ദൂരം നടന്നു തീർക്കാനായി....

‘ഈ കൊളാഷ് അതിജീവനത്തിന്റേത്’

iris445

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

IRIS Centre Trivandrum

Address: Malayil Centre, Chenthi,

Pongumoodu, Thiruvananthapuram, Kerala 695011 Mobile:+91 8281445394 Email: info@irisclinics.com,

tvmiris@gmail.com

Tags:
  • Spotlight
  • Inspirational Story