Thursday 07 January 2021 11:55 AM IST : By സ്വന്തം ലേഖകൻ

പക്ഷിപ്പനി, ഭക്ഷണകാര്യത്തിൽ ആശങ്ക വേണ്ട; ചിക്കനും മുട്ടയും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അറിയേണ്ടതെല്ലാം...

duck-meat5566

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താറാവുകളിൽ പക്ഷിപ്പനി രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ രോഗം ബാധിച്ചു ചത്തുവീണു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന ആശങ്കയാണ് പലരും. എന്നാൽ ചിക്കൻ കഴിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറയുന്നു. 

മാംസം, മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

∙ പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനിറ്റ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

∙ ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് മാത്രം അതു ചെയ്യുക.

∙ മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.

∙ മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പകുതി വേവിച്ചതും ബുള്‍സ് ഐ ആക്കിയതുമൊക്കെ തൽക്കാലത്തേക്ക് ഒഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേക്കെങ്കിലും വേണ്ടെന്നു വയ്ക്കുക.

∙ വൈറസ് 70°C ന് മുകളിൽ ജീവനോടെയിരിക്കില്ല എന്നതിനാൽ ശരിയായി പാചകം ചെയ്ത ഭക്ഷണങ്ങൾ സുരക്ഷിതമാണ്.

∙ മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.

Tags:
  • Spotlight