Thursday 09 July 2020 11:41 AM IST : By സ്വന്തം ലേഖകൻ

കുപ്പിയിലെ അവസാന തുള്ളി പാലും നുണയാതെ വിടില്ല; ആനക്കുട്ടിയുടെ ക്യൂട്ട് വിഡിയോ വൈറല്‍

baby-elevhbg

കുപ്പിപ്പാല്‍ നുണയുന്ന റോഹോ എന്ന ആനക്കുട്ടിയുടെ ക്യൂട്ട് വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ട്വിറ്ററിലൂടെ വിഡിയോ പുറത്തുവിട്ടത്. 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആനപ്രേമികളുടെ മനം കവരുന്നതാണ്. 

കുപ്പിയിലെ അവസാന തുള്ളി പാലും കുടിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമേ റോഹോ പാല്‍ക്കുപ്പി മാറ്റാന്‍ സമ്മതിക്കൂവെന്ന് വിഡിയോ പങ്കുവച്ച് ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് കുറിക്കുന്നു. അമ്മ മരണപ്പെട്ട റോഹോയുടെ സംരക്ഷണം വൈല്‍ഡ് ലൈഫ് ട്രസ്റ്റിനാണ്. റോഹോയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുന്ന ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു കൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തത്.

Tags:
  • Spotlight
  • Social Media Viral