Saturday 05 June 2021 03:15 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിഞ്ഞ് മാസം ഒന്ന് തികഞ്ഞില്ല; ലിൻഡയെ തനിച്ചാക്കി സന്നദ്ധ പ്രവർത്തകനായ എല്‍സ്റ്റണ്‍ പോകുമ്പോൾ വേദനയിൽ നീറി നാട്

elston665fggg

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. സൗത്ത് മാറാടി തെക്കേടത്ത് എല്‍സ്റ്റണ്‍ എബ്രഹാമാണ് (27) മരിച്ചത്. ഡിവൈഎഫ്‌ഐ മാറാടി മേഖല ജോയിന്‍ സെക്രട്ടറിയാണ്. ഡിവൈഎഫ്‌ഐയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുൻപേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു എല്‍സ്റ്റണ്‍. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുക മാത്രമല്ല, ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്നതിലും മുന്നിലായിരുന്നു  എല്‍സ്റ്റണ്‍. ജൂണ്‍ ഒന്നിന് എല്‍സ്റ്റണ്‍ കോവിഡ് വാക്‌സിനെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ് എല്‍സ്റ്റണ്‍ മരിച്ചത്.

എല്‍സ്റ്റണിന്റെ മരണത്തിൽ അഡ്വക്കറ്റ് ജോയ്‌സ് ജോർജ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഒരു നാടിനെ ഒന്നാകെ വേദനിപ്പിക്കുന്ന വേർപാട്...

കോവിഡ് എന്ന മഹാ ദുരിതത്തിൽ  വിറള പൂണ്ട് നിന്ന് നാടിനെ രക്ഷിക്കാൻ കൂറെ ചെറുപ്പക്കാർ എല്ലാം മറന്ന് വെച്ച് ഇറങ്ങി തിരിച്ചപ്പോൾ അതിൽ വിവാഹം കഴിഞ്ഞ് ഒരു മാസം പൊലും തികയാത്ത ഒരു 27 വയസകാരനുണ്ടായിരുന്നു. സ്വാർത്ഥയുടെ കണിക പൊലും തീണ്ടാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന നമ്മുടെ എൽസ്റ്റൻ. എല്ലാവരെയും സുഹൃത്തുക്കളായി കണ്ട് നാളെയുടെ നല്ല കാലത്തെ സ്വപ്നം കണ്ട ചെറുപ്പകാരൻ . വേണമെങ്കിൽ ഒഴിവുകേടുകൾ പറയാമായിരുന്നു , പിന്നോട്ട് മാറി നിൽക്കിമായിരുന്നു. പക്ഷെ ഈ നാടിന് വേണ്ടി നമുക്ക് ഒരോത്തർക്കും വേണ്ടി എൽസ്റ്റൻ മുന്നോട്ട് ഇറങ്ങി. കോവിഡ് രോഗികളുടെ പരിചരണത്തിന് , ആശുപത്രികളിൽ കൊണ്ടുപോകുന്നതിന് , മരുന്ന് വാങ്ങുന്നതിന് , മരണപ്പെട്ട രോഗികളുടെ സംസ്കാരത്തിന് അങ്ങനെ എല്ലാ പ്രവർത്തനങ്ങളിലും മുന്നില് നിന്ന ചെറുപ്പകാരന്.

Dyfi മാറാടി കോവിഡ് കൺട്രോൾ റൂമിലെ നിറസാന്നിധ്യമായിരുന്ന എൻസ്റ്റൻ എല്ലാ പ്രവർത്തകർക്കും അവേശമായിരുന്നു. എൻസറ്റന്റെ വാക്കുകളിൽപ്രകാശമായിരുന്നു ,എപ്പോളും ഈ നാടിന്റെ നന്മയെ കുറിച്ച് ചിന്തിച്ച്  ആ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്ന് പ്രവർത്തിച്ച സഖാവ്. ഒടുവിൽ ആ സ്നേഹ വാക്കുകളും ആയ്യിരം ആയ്യിരം നൻമകളും ഓർത്തു വയ്ക്കാൻ നമുക്ക് നൽകി. നമ്മെ വിട്ട് പിരിഞ്ഞ സഖാവ് എല്‍സ്റ്റണ്‍ എബ്രഹാമിന് ഒരു നാടിന്റെയാകെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ...

Tags:
  • Spotlight
  • Social Media Viral