Tuesday 14 September 2021 12:26 PM IST : By സ്വന്തം ലേഖകൻ

ബ്രോ, ലിഫ്റ്റ് പ്ലീസ്..! ഹിച്ച് ഹൈക്കിങ്ങിലൂടെ രാജ്യത്തെ കണ്ടറിയാൻ മുഹമ്മദും മെൽവിനും, എട്ടു സംസ്ഥാനങ്ങളിലൂടെ യാത്ര

idukkmelvinnn

ഇടുക്കിയിൽ നിന്ന് ആദ്യമായി ഹിച്ച് ഹൈക്കിങ്ങിലൂടെ ഭാരതത്തെ തൊട്ടറിയാൻ മുഹമ്മദും മെൽവിനും. വാഹനങ്ങൾക്കു ലിഫ്റ്റ് ചോദിച്ചുകൊണ്ട്  ചെലവു കുറച്ചു നടത്തുന്ന യാത്രയാണ് ഹിച്ച് ഹൈക്കിങ്. ഏലപ്പാറ ആയപ്പാറയിൽ ജലീലിന്റെ മകൻ മുഹമ്മദ് യാഹിർ (20), ഓലിക്കൽ യേശുദാസിന്റെ മകൻ മെൽവിൽ(20) എന്നിവരാണ് രാജ്യത്തെ കണ്ടറിയാൻ ഹിച്ച് ഹൈക്കിങ്ങിലൂടെ യാത്ര തിരിച്ചിരിക്കുന്നത്. 

സൈക്കിൾ ചവിട്ടി ഏലപ്പാറയിൽ നിന്നു ലഡാക്കിൽ എത്തിയ സുജിത്ത്, അബിമോൻ, സച്ചിൻ എന്നീ കുട്ടിസംഘം പകർന്നു നൽകിയ പ്രചോദനവും കരുത്തും ഇവരുടെ യാത്രയ്ക്ക് പിൻബലമാണ്. കുടുംബാംഗങ്ങളുടെ അനുവാദവും സുഹൃത്തുക്കളുടെ ആശംസയും ഏറ്റുവാങ്ങി ഇരുവരും തിങ്കളാഴ്ച ഏലപ്പാറയിൽ നിന്നു യാത്ര തിരിച്ചു. 

ലിഫ്റ്റ് കിട്ടിയ വാഹനത്തിൽ തമിഴ്നാട്ടിൽ എത്തി. ഇവിടെ നിന്നു ബെംഗളൂരുവിൽ എത്തുകയാണ് ആദ്യ കടമ്പ. എട്ടു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തരത്തിലാണ് യാത്ര. സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ, ജനങ്ങളുടെ ജീവിതരീതികൾ, സംസ്കാരം എന്നിവ മനസ്സിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം.

Tags:
  • Spotlight