Friday 23 September 2022 03:53 PM IST : By സ്വന്തം ലേഖകൻ

ഉത്തരകാശി ഗംഗാനാനിയിലെ മലയിടിച്ചിൽ; മലയാളികളടക്കം ആയിരങ്ങൾ വഴിയിൽ കുടുങ്ങി

ganganani-land-slide-utharakashi

ഉത്തരഖണ്ഡിലെ ഗംഗോത്രി പാതയിൽ ഉത്തരകാശിയിൽ നിന്ന് 45 km അകലെ ഗംഗാനാനിക്കടുത്ത് വൻമലയിടിച്ചിൽ. മലയാളികളടക്കം ആയിരക്കണക്കിനാളുകൾ രണ്ടു ദിവസമായി വഴിയിൽ കുടുങ്ങി. അധികൃതർ റോഡ് തടസം മാറ്റാൻ ശ്രമിച്ചെങ്കിലും മലയിടിച്ചിൽ തുടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. ഇന്ന് ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞു.

ganganani-land-slide-utharakashi-photo

സെപ്റ്റംബർ 20 ന് 4 മണിയോടെയാണ് ഗംഗാനാനിക്കടുത്ത് മണ്ണിടിച്ചിൽ തുടങ്ങിയത്. അവിടെ നിന്നു ദംദോത്രി വരെയുള്ള 80കിലോമീറ്റർ ആളുകൾ തിരിച്ചിറങ്ങാൻ കഴിയാതെ രണ്ടു ദിവസം കുടുങ്ങിക്കിടന്നു. കേരളത്തിൽ നിന്നു പോയ തീർതഥാടകസംഘത്തിനൊപ്പമുണ്ടായിരുന്ന അനീഷ് കൃഷ്ണമംഗലം ഫെയ്സ്ബുക്കിലൂടെ അവിടുത്തെ വിവരങ്ങൾ പങ്കുവച്ചു.

അധികൃതർ ആളുകൾക്ക് ഭക്ഷണം, രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തിയിരുന്നു. ഇന്ന് ഉച്ചയോടെ വഴി തുറന്നു കൊടുക്കാനായി....

ganganani-land-slide-utharakashi-photo2