Monday 02 December 2019 02:36 PM IST

‘സിനിമ അരികില്‍ തന്നെയുണ്ട്; പക്ഷെ, അഭിനയം എന്റെ പാഷനല്ല’; മനസ്സ് തുറന്ന് മാളവിക ജയറാം

Lakshmi Premkumar

Sub Editor

chakki990 ഫോട്ടോ: സതീഷ് ചെന്നൈ

മലയാളികൾ മനസ്സിൽ എപ്പോഴും താലോലിക്കുന്ന രണ്ട് പേരുകളാണ് കണ്ണനും ചക്കിയും. ജയറാമിന്റെയും പാർവതിയുടെയും പൊന്നോമനകൾ. നായകനായി കണ്ണൻ (കാളിദാസൻ) സിനിമയിലേക്കു വന്നതിനു പിന്നാലെ ഗ്ലാമർ ലോകത്തേക്ക് ചക്കിയും (മാളവിക) ചുവട് വച്ചു കഴിഞ്ഞു. മോഡലിങ്ങിലേക്കുള്ള മാളവികയുടെ മെഗാ എൻട്രി സോഷ്യൽ മീഡിയ ആഘോഷമാക്കി. ‘ആ ചെറിയ കുട്ടിയാണോ ഇതെന്ന്’ അതിശയത്തോടെ ചോദിച്ചവരും, ‘വാട് എ മാസ് ലുക്ക്’ എന്ന് കമന്റ്  ചെയ്തവരും അറിയണം. മാളവിക ഒരു ചെറിയ പുലിക്കുട്ടി തന്നെ. പുലിമടയിലെ ‘ചിന്നപുലി’. 

ആദ്യമേ തന്നെ ചോദിക്കട്ടെ, എന്ന് വരും സിനിമയിലേക്ക്? 

ആദ്യമേ തന്നെ പറയട്ടെ, സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത്, ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ്  ചെയ്തത് എന്നാണ്. പക്ഷേ, അങ്ങനെയല്ല. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചെറുപ്പം  മുതൽ കണ്ടു വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്. ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ.’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം. 

അഭിമുഖം പൂർണ്ണമായും ഡിസംബർ ലക്കം വനിതയിൽ വായിക്കാം...

Tags:
  • Spotlight
  • Vanitha Exclusive