Monday 29 November 2021 03:40 PM IST : By സ്വന്തം ലേഖകൻ

‘ആരു പറഞ്ഞു, ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്?’; എംപിമാർക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ, വൈറൽ

shsithhhhhhroor

ശശി തരൂർ എംപി പങ്കുവച്ച രസകരമായ ഒരു സെൽഫിയും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലോക്സഭയിൽ ആറു വനിതാ എംപിമാർക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. ഇതിന് അദ്ദേഹം നൽകിയ തലക്കെട്ടാണ് ചിത്രത്തെ വൈറലാക്കിയത്. ‘ആരു പറഞ്ഞു, ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്?’ എന്നാണ് ചിത്രത്തിനൊപ്പം തരൂർ കുറിച്ചത്.

എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിരാണ് തരൂരിനൊപ്പം പോസ് ചെയ്തത്. ചിത്രം വൈറലായതോടെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തുവന്നു. ഇതോടെ വനിതാ എംപിമാർ മുൻകൈയ്യെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും അവർ ആവശ്യപ്പെട്ടത് കൊണ്ടാണ് പങ്കുവച്ചതെന്നും ശശി തരൂർ വിശദീകരണം നൽകി. ഫോട്ടോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും ജോലിസ്ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും തരൂർ കുറിച്ചു.

Tags:
  • Spotlight
  • Social Media Viral