Saturday 27 November 2021 11:54 AM IST : By സ്വന്തം ലേഖകൻ

‘സ്വയം അവസാനിപ്പിക്കണമെങ്കില്‍ അവൾ എത്രമാത്രം വെറുക്കപ്പെട്ടിട്ടുണ്ടാകും’: ഹൃദയംനീറി സീമ വിനീത്

trans-thahira-death

വേദനകളും സങ്കടങ്ങളുമില്ലാത്ത ലോകത്തേക്ക് ഒരു ട്രാന്‍സ് ജെന്‍ഡര്‍ യുവതി കൂടി യാത്രയായി. അനന്യ അലക്സും ശ്രദ്ധ നൈറയും പോയ അതേവഴി തെരഞ്ഞെടുത്ത് മറ്റൊരാൾ കൂടി. ദനകളും സങ്കടങ്ങളുമില്ലാത്ത ലോകത്തേക്ക് ഇപ്പോഴിതാ ഒരു ട്രാന്‍സ് ജെന്‍ഡര്‍ യുവതി കൂടി യാത്രയായി. ട്രാൻസ് യുവതിയായ താഹിറയാണ് മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്. ട്രെയിനിനു മുന്നിൽ‌ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്.

താഹിറയുടെ മരണം നൽകിയ വേദനയിൽ ഹൃദയംനീറി കുറിപ്പ് പങ്കുവയ്ക്കുകയാണ് ട്രാൻസ് ആക്റ്റിവിസ്റ്റ് സീമ വിനീത്. സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കപ്പെട്ടിട്ടുണ്ടാകാമെന്ന് സീമ കുറിക്കുന്നു. അവൾ ഒറ്റപ്പെട്ടിട്ടുമുണ്ടാകാം. ഒരു പക്ഷേ ഒരു സെക്കന്റ്‌ അവളെ കേൾക്കാൻ ഒരു മനസ്സ്‌ ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാമെന്നും സീമ കുറിക്കുന്നു. ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.

‘ഒരാൾ കൂടി... ആദരാഞ്ജലികൾ താഹിറ അസീസ്. എന്തിനാ മോളെ ഇങ്ങനെ ചെയ്തത് എന്ന് ഒരിക്കലും പറയാൻ പറ്റുന്നില്ല. കാരണം ഒറ്റപ്പെടലുകൾ, അതിന് ഇടക്ക് കിട്ടുന്ന ഒരു സ്നേഹം. സ്നേഹം എന്നത് ജീവിതം മുന്നോട്ടു പോവാനുള്ള ഒരു കച്ചിത്തുരുമ്പാണ്. അതെ പ്രിയപ്പെട്ടവൻ ആക്സിഡന്റ് പറ്റി ഇവളെ വിട്ടു പോയത് താങ്ങാനാകാതെ അവനു പിന്നാലെ താഹിറ മോളു.’– അരുണിമ സുൽഫിക്കർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.