Tuesday 18 January 2022 04:46 PM IST : By സ്വന്തം ലേഖകൻ

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നഴ്സിങ് ഓഫീസർ മരിച്ചു

nursing-officer

തിരുവനന്തപുരം വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ പി.എസ് സരിത കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ ഡ്യൂട്ടിയിലായിരുന്നു. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ക്വാറന്റീനിലായിരുന്ന ഇവരെ ഇന്ന് പുലർച്ചെയാണ് അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചു. വർക്കല പുത്തൻചന്ത സ്വദേശിയാണ്..

സരിതയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ ഇവര്‍ വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടില്‍ മരണമടഞ്ഞതായി ബന്ധുക്കള്‍ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സരിതയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.