Saturday 08 February 2020 11:40 AM IST : By സ്വന്തം ലേഖകൻ

താരപ്പൂരം നാളെ! വനിത ഫിലിം അവാർഡ് 2020 വർണ്ണാഭമാക്കാൻ കൊച്ചിയൊരുങ്ങി (വിഡിയോ)

vfa-vedhiuut

വനിത ഫിലിം അവാർഡ്സ് 2020 പുരസ്കാരവേദി ഇന്ത്യൻ സിനിമാ താരപ്രഭയാൽ നിറയാൻ ഇനി മണിക്കൂറുകൾ മാത്രം. താരക്കാഴ്ച താര വിസ്ഫോടനത്തിലേക്ക് എത്തുന്ന അനുഭവമാകും ഇത്തവണ ഫോർട് കൊച്ചി ബ്രിസ്റ്റോ ഗ്രൗണ്ട് കാണുക. മനോഹര നൃത്തച്ചുവടുമായി തെന്നിന്ത്യൻ താരറാണിമാരും സംഗീതം കൊണ്ട് വിസ്മയിപ്പിക്കാൻ പ്രശസ്ത ഗായകരും പൊട്ടിച്ചിരിപ്പിക്കാൻ പ്രബലരായ ഹാസ്യ താരങ്ങളും   ഫിലിം അവാർഡ് വേദിയിൽ എത്തുന്നു.

ഫോർട്ടുകൊച്ചിയിലെ അത്യാധുനിക സജ്ജീകരണങ്ങളുള്ള നിറപ്പകിട്ടാർന്ന വേദിയിലാണ് പതിനേഴാമത് വനിത ഫിലിം അവാർഡ്സ് അരങ്ങേറുക. ജനങ്ങൾ തിരഞ്ഞെടുത്ത അവാർഡ് എന്ന സവിഷേതയാണ് വനിത ഫിലിം അവാർഡിനെ മറ്റുളളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മാഗസിൻ ആയ വനിത ആതിഥ്യം വഹിക്കുന്ന ചലച്ചിത്ര പുരസ്കാര ചടങ്ങിന്റെ മുഖ്യ പ്രായോജകർ സെറയാണ്. 

Tags:
  • Spotlight
  • Vanitha Exclusive