Thursday 21 November 2019 04:04 PM IST : By സ്വന്തം ലേഖകൻ

ചെളിയിൽ കുളിച്ച് പ്രണയ നിമിഷങ്ങൾ; അമ്പരന്ന് സോഷ്യൽ മീഡിയ; വൈറൽ വെഡ്ഡിംഗ് ഷൂട്ട്

mud-w

എന്തൊക്കെ വെറൈറ്റികൾ കണ്ടു, ഇനി എന്തെല്ലാം കാണാനിരിക്കുന്നു. വിവാഹ വിഡിയോയിലെ ന്യൂ ജെൻ പിള്ളേരുടെ പരീക്ഷണങ്ങൾ കടലും കടന്ന് യാത്ര ചെയ്യുകയാണ്. വെള്ളത്തിനടിയിലെ ഫൊട്ടോഗ്രഫി, വവ്വാൽ ഫൊട്ടോഗ്രഫി എന്നു വേണ്ട പരീക്ഷണങ്ങളായ പരീക്ഷണങ്ങളൊക്കെയും കാണാനുണ്ട് ന്യൂജെൻ വിവാഹ വിശേഷങ്ങളിൽ.

m4
m3

കടലോരവും ഹൈറേഞ്ചും തേടി ചെല്ലുന്ന വെഡ്ഡിംഗ് ഫൊട്ടോഗ്രാഫികളിൽ നിന്നൊക്കെ വേറിട്ടൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെളിയിൽ മുങ്ങിക്കുളിക്കുന്ന പ്രണയ നിമിഷങ്ങൾ കണ്ടാൽ ആരും ആദ്യമൊന്നമ്പരക്കും. പിന്നാലെ ആ വെറൈറ്റി കണ്ട് കയ്യടിക്കും.

m5
m2

യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ ചെറിയാന്റെയും ഭാര്യയുടേയും ചെളിയിൽ കുതിർന്ന ഫോട്ടോഷൂട്ട് വൈറലാകുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ജോസ് കെ ചെറിയാന്റെയും ഭാര്യയുടേയും ചെളിയിൽ കുതിർന്ന ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ബിനു സീൻസ് ഫൊട്ടോഗ്രഫിയാണ് ഈ വെറൈറ്റി ഫൊട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.


m1
Tags:
  • Social Media Viral