Tuesday 10 July 2018 03:17 PM IST

ക്ഷീണമാണോ എപ്പോഴും, കാരണങ്ങൾ പലതാകാം; ഇതാ അവശത മാറ്റാൻ എന്തു കഴിക്കണമെന്ന് ഡോക്ടർ പറയുന്നു

Dr. B. Padmakumar

Professor Medicine,medical College, Trivandrum

doctor_talk
ഡോ. ബി. പത്മകുമാർ, പ്രഫസർ, മെഡിസിൻ, െമഡിക്കൽ കോളജ്, തിരുവനന്തപുരം

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ വല്ലാത്ത ക്ഷീണം. ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്തവർ കുറവായിരിക്കും. രോഗികളെ ധർമസങ്കടത്തിലാഴ്ത്തുന്ന പ്രശ്നം കൂടിയാണ് വിട്ടുമാറാത്ത ക്ഷീണം. പുറമേ നിന്നു നോക്കുമ്പോൾ ആളിന് ഒരു കുഴപ്പവും തോന്നുകയില്ല. നല്ല പൊക്കവും തടിയും. പക്ഷേ, എപ്പോഴും അവശതയാണ്. കുഴിമടിയൻ, ജോലി ചെയ്യാത്തവൻ എ ന്നൊക്കെ പറഞ്ഞ്, പാവം ക്ഷീണ രോഗികളെ ഒറ്റപ്പെടുത്തുന്നവർ കുറവല്ല. പലപ്പോഴും നിസ്സാരമായ ചില കാര്യങ്ങളായിരിക്കും ക്ഷീണത്തിന് കാരണമാകുന്നത്. ദിവസവും എട്ടു മണിക്കൂർ ഉറങ്ങിയാൽ തന്നെ പലരുടേയും ക്ഷീണം പമ്പ കടക്കും. ദിവസവും നന്നായി വെള്ളം കുടിച്ചാൽ ഡീഹൈഡ്രേഷൻ മൂലമുള്ള ക്ഷീണം പോകും. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണരീതി ക്ഷീണത്തെ മറികടക്കാൻ സഹായിക്കും.

വിളർച്ച മുതൽ കാൻസർ വരെ

ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങൾ ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകുന്നുണ്ട്. വിശ്രമമില്ലാതെയുള്ള അമിത അധ്വാനവും പോഷകാഹാരക്കുറവും ചില മരുന്നുകളുടെ ഉപയോഗവും ക്ഷീണത്തെ ക്ഷണിച്ചു വരുത്തുന്നു. അനീമിയ അഥവാ വിളർച്ച പ്രത്യേകിച്ചും സ്ത്രീകളിലെ ക്ഷീണത്തിന് പ്രധാന കാരണമാണ്. പ്രമേഹവും തൈറോയ്ഡ് തകരാറുകളും ആദ്യം ശ്രദ്ധയിൽപെടുന്നത് ക്ഷീണത്തിന്റെ കാരണമന്വേഷിച്ച് ചെല്ലുമ്പോഴാണ്. ദീർഘകാല ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, അർബുദം, ഹൈപ്പർ ടെൻഷന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന ബീറ്റാ ബ്ലോക്കറുകൾ തുടങ്ങിയവയെല്ലാം ക്ഷീണമുണ്ടാക്കാം. ലഘുമനോരോഗങ്ങളായ വിഷാദം, അമിത ഉൽകണ്ഠ തുടങ്ങിയവയും ക്ഷീണത്തിന് കാരണമാകും.

ആഹാര പരിഹാരം

പെട്ടെന്ന് ദഹിച്ച് ശരീരത്തിലെ ഷുഗറിന്റെ അളവ് ഉയർത്തുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. കാരണം, പിന്നീട് ഷുഗറിന്റെ നില ഉയർന്നതുപോലെ തന്നെ താഴാനും ഇടയുണ്ട്. അത് ക്ഷീണമുണ്ടാക്കും. സാവധാനം ദഹിച്ച് ആഗിരണം ചെയ്ത് രക്തത്തിലേക്ക് പഞ്ചസാരയെത്തിച്ചുകൊടുക്കുന്ന ഭക്ഷണ സാധനങ്ങളാണ് വേണ്ടത്. പഴവർഗങ്ങളായ ഏത്തപ്പഴം, ഓറഞ്ച്, ആപ്പിൾ, സബർജിൽ, പ്ലം, ആപ്രിക്കോട്ട് തുടങ്ങിയവയൊക്കെ ക്ഷീണം ഒഴിവാക്കാൻ സഹായിക്കും. ബസ്മതി അരി, ഓട്സ്, തുവര, സോയാബീൻ എന്നിവയൊക്കെ ഷുഗർ നില സ്ഥിരമായി നിർത്താൻ സഹായിക്കും. ക്ഷീണത്തിനുള്ള പ്രധാന കാരണം വിളർച്ചയാണ്.

നാരങ്ങ, ഓറഞ്ച്, മുന്തിരി, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ വൈറ്റമിൻ സിയുടെ ഉത്തമ സ്രോതസ്സായതുകൊണ്ട് ഇരുമ്പിന്റെ ആഗിരണത്തെ സുഗമമാക്കും. ചുവന്ന മാംസം, കോഴിയിറച്ചി, ചെമ്മീൻ, ഞണ്ട് തുടങ്ങിയവയും ഇരുമ്പിന്റെ നല്ല സ്രോതസ്സാണ്. ഇലക്കറികളിലും പഴങ്ങളിലും അയൺ നന്നായി അടങ്ങിയിട്ടുണ്ട്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നിർജലീകരണം ക്ഷീണമുണ്ടാക്കും. കരിക്കിൻവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും ക്ഷീണമകറ്റാൻ നല്ലതാണ്. ബ്രേക്്ഫാസ്റ്റ് ഒരു കാരണവശാലും മുടങ്ങാതിരിക്കാൻ നോക്കണം.

ഇവ ഒഴിവാക്കണം

പെട്ടെന്ന് ശരീരത്തിലെ ഷുഗർ നില ഉയർത്തുന്ന പഞ്ചസാര ചേർന്ന മധുര പലഹാരങ്ങൾ, ജ ങ്ക്ഫുഡ് എന്നിവ ഒഴിവാക്കുക. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ താൽക്കാലികമായി ഉന്മേഷമുണ്ടാക്കുകയേയുള്ളൂ. കോള, കൃത്രിമ ശീതള പാനീയങ്ങൾ, മദ്യം തുടങ്ങിയവ ക്ഷീണമുണ്ടാക്കും. ഇടനേരങ്ങളിൽ വറുത്തതും പൊരിച്ചതും കഴിക്കുന്നതിനു പകരം പഴങ്ങളോ കശുവണ്ടിപരിപ്പോ കഴിച്ചാല്‍ ക്ഷീണം മാറി ഉന്മേഷം വരും.

വിലെ എഴുന്നേറ്റപ്പോൾ മുതൽ വല്ലാത്ത ക്ഷീണം. ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്തവർ കുറവായിരിക്കും. രോഗികളെ ധർമസങ്കടത്തിലാഴ്ത്തുന്ന പ്രശ്നം കൂടിയാണ് വിട്ടുമാറാത്ത ക്ഷീണം. പുറമേ നിന്നു നോക്കുമ്പോൾ ആളിന് ഒരു കുഴപ്പവും തോന്നുകയില്ല. നല്ല പൊക്കവും തടിയും. പക്ഷേ, എപ്പോഴും അവശതയാണ്. കുഴിമടിയൻ, ജോലി ചെയ്യാത്തവൻ എ ന്നൊക്കെ പറഞ്ഞ്, പാവം ക്ഷീണ രോഗികളെ ഒറ്റപ്പെടുത്തുന്നവർ കുറവല്ല.

പലപ്പോഴും നിസ്സാരമായ ചില കാര്യങ്ങളായിരിക്കും ക്ഷീണത്തിന് കാരണമാകുന്നത്. ദിവസവും എട്ടു മണിക്കൂർ ഉറങ്ങിയാൽ തന്നെ പലരുടേയും ക്ഷീണം പമ്പ കടക്കും. ദിവസവും നന്നായി വെള്ളം കുടിച്ചാൽ ഡീഹൈഡ്രേഷൻ മൂലമുള്ള ക്ഷീണം പോകും. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണരീതി ക്ഷീണത്തെ മറികടക്കാൻ സഹായിക്കും.

വിളർച്ച മുതൽ കാൻസർ വരെ

ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങൾ ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകുന്നുണ്ട്. വിശ്രമമില്ലാതെയുള്ള അമിത അധ്വാനവും പോഷകാഹാരക്കുറവും ചില മരുന്നുകളുടെ ഉപയോഗവും ക്ഷീണത്തെ ക്ഷണിച്ചു വരുത്തുന്നു. അനീമിയ അഥവാ വിളർച്ച പ്രത്യേകിച്ചും സ്ത്രീകളിലെ ക്ഷീണത്തിന് പ്രധാന കാരണമാണ്. പ്രമേഹവും തൈറോയ്ഡ് തകരാറുകളും ആദ്യം ശ്രദ്ധയിൽപെടുന്നത് ക്ഷീണത്തിന്റെ കാരണമന്വേഷിച്ച് ചെല്ലുമ്പോഴാണ്. ദീർഘകാല ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, അർബുദം, ഹൈപ്പർ ടെൻഷന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന ബീറ്റാ ബ്ലോക്കറുകൾ തുടങ്ങിയവയെല്ലാം ക്ഷീണമുണ്ടാക്കാം. ലഘുമനോരോഗങ്ങളായ വിഷാദം, അമിത ഉൽകണ്ഠ തുടങ്ങിയവയും ക്ഷീണത്തിന് കാരണമാകും.

ആഹാര പരിഹാരം

പെട്ടെന്ന് ദഹിച്ച് ശരീരത്തിലെ ഷുഗറിന്റെ അളവ് ഉയർത്തുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. കാരണം, പിന്നീട് ഷുഗറിന്റെ നില ഉയർന്നതുപോലെ തന്നെ താഴാനും ഇടയുണ്ട്. അത് ക്ഷീണമുണ്ടാക്കും. സാവധാനം ദഹിച്ച് ആഗിരണം ചെയ്ത് രക്തത്തിലേക്ക് പഞ്ചസാരയെത്തിച്ചുകൊടുക്കുന്ന ഭക്ഷണ സാധനങ്ങളാണ് വേണ്ടത്. പഴവർഗങ്ങളായ ഏത്തപ്പഴം, ഓറഞ്ച്, ആപ്പിൾ, സബർജിൽ, പ്ലം, ആപ്രിക്കോട്ട് തുടങ്ങിയവയൊക്കെ ക്ഷീണം ഒഴിവാക്കാൻ സഹായിക്കും. ബസ്മതി അരി, ഓട്സ്, തുവര, സോയാബീൻ എന്നിവയൊക്കെ ഷുഗർ നില സ്ഥിരമായി നിർത്താൻ സഹായിക്കും.

ക്ഷീണത്തിനുള്ള പ്രധാന കാരണം വിളർച്ചയാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ വൈറ്റമിൻ സിയുടെ ഉത്തമ സ്രോതസ്സായതുകൊണ്ട് ഇരുമ്പിന്റെ ആഗിരണത്തെ സുഗമമാക്കും. ചുവന്ന മാംസം, കോഴിയിറച്ചി, ചെമ്മീൻ, ഞണ്ട് തുടങ്ങിയവയും ഇരുമ്പിന്റെ നല്ല സ്രോതസ്സാണ്. ഇലക്കറികളിലും പഴങ്ങളിലും അയൺ നന്നായി അടങ്ങിയിട്ടുണ്ട്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നിർജലീകരണം ക്ഷീണമുണ്ടാക്കും. കരിക്കിൻവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും ക്ഷീണമകറ്റാൻ നല്ലതാണ്. ബ്രേക്്ഫാസ്റ്റ് ഒരു കാരണവശാലും മുടങ്ങാതിരിക്കാൻ നോക്കണം.