Monday 06 January 2025 11:50 AM IST

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ കോക്കനട്ട് ഹൽവ, തയാറാക്കാം ഈസിയായി!

Merly M. Eldho

Chief Sub Editor

coco halwa

കോക്കനട്ട് ഹൽവ

1.തേങ്ങ ചിരകിയത് – രണ്ടു കപ്പ്

ഏലയ്ക്ക – ര‌ണ്ട്

2.കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

‌3.നെയ്യ് – രണ്ടു വലിയ സ്പൂൺ
4.പഞ്ചസാര – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അൽപം വെള്ളം ചേർത്തടിച്ച് പാലു പിഴിഞ്ഞെടുക്കണം.

∙കോൺഫ്‌ളോർ രണ്ടു വലിയ സ്പൂൺ വെള്ളത്തിൽ കലക്കി തേങ്ങാപ്പാലിൽ ചേർത്തു യോജിപ്പിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങാപ്പാൽ മിശ്രിതം ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙കുറുകി വരുമ്പോൾ പഞ്ചസാര ചേർത്തിളക്കണം.

∙ഒരു വലിയ സ്പൂൺ നെയ്യു കൂടി ചേർത്ത് പാനിൽ നിന്നും വിട്ടു വരുന്ന പാകമാകുമ്പോൾ വാങ്ങാം.