Saturday 01 April 2023 03:15 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം തുളുമ്പും മഖാന ഷേക്ക്, തയാറാക്കാം ഈസിയായി!

makhana

മഖാന ഷേക്ക്

1.താമരവിത്ത്, വറുത്തത് – 5 ഗ്രാം

നിലക്കടല, വറുത്തത് – 10 ഗ്രാം

ബദാം – മൂന്ന്

തേങ്ങപ്പാൽ – 150 മില്ലി

റോബസ്‌റ്റപഴം – ഒന്ന്, കഷണങ്ങളാക്കിയത്

ആപ്പിൾ – ഒന്നിന്റെ പകുതി, കഷണങ്ങളാക്കിയത്

ഈന്തപ്പഴം – മൂന്ന്

തേൻ – പാകത്തിന് (ആവശ്യമെങ്കിൽ)

2.ചിയ സീഡ്, കുതിർത്തത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിൽ അടിക്കുക.

∙വിളമ്പാനുള്ള ഗ്ലാസിൽ ചിയ സീഡ് ചേർത്ത് മുകളിലായി തയാറാക്കിയ ഷേക്ക് ഒഴിച്ച് അരിഞ്ഞ പഴം കൊണ്ട് അലങ്കരിച്ചു വിളമ്പാം.