Thursday 03 February 2022 12:00 PM IST

ഹെല്‍തി സ്നാക്കായി കുട്ടികള്‍ക്കു നല്‍കാം റോ ബ്രൗണി, ഈസി റെസിപ്പി!

Merly M. Eldho

Chief Sub Editor

brownieeeee

റോ ബ്രൗണി

1.ഫ്‌ളാക്ക്‌സ് സീഡ് പൊടിച്ചത് - 260 ഗ്രാം

  ബദാം പൊടിച്ചത് - 128 ഗ്രാം

  ഈന്തപ്പഴം പൊടിയായി അരിഞ്ഞത് - 520 ഗ്രാം

  വോള്‍നട്ട് പൊടിയായി അരിഞ്ഞത് - 200 ഗ്രാം

  കൊക്കോ പൗഡര്‍ -120 ഗ്രാം

  ഉപ്പ് - ഒരു ചെറിയ സ്പൂണ്‍

  വനില ബീന്‍ പൗഡര്‍ - 20 ഗ്രാം

2.തേന്‍ - 240 ഗ്രാം

  പീനട്ട് ബട്ടര്‍ - 100 ഗ്രാം

  കൊക്കോ പൗഡര്‍ - 75 ഗ്രാം

  വനില പൗഡര്‍ - ഒരു ചെറിയ സ്പൂണ്‍

തയാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ മിക്‌സിയില്‍ അടിച്ചു യോജിപ്പിക്കുക.

ഇതു നന്നായി കുഴച്ച് ഒരു അലുമിനിയം ട്രേയില്‍ സെറ്റ് ചെയ്യാന്‍ വയ്ക്കണം.

രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഗ്ലേസിങ് തയാറാക്കുക.

ഇത് ബ്രൗണിയുടെ മുകളില്‍ ഒഴിച്ച് കഷണങ്ങളാക്കി വിളമ്പാം.