Saturday 23 October 2021 11:19 AM IST : By സ്വന്തം ലേഖകൻ

പച്ചക്കായ കട്‍‌ലറ്റ് തൈരിലിട്ടത്, പുതു രുചിയിലൊരു കട്‌ലറ്റ് റെസിപ്പി!

dahi

പച്ചക്കായ കട്‍‌ലറ്റ്

1. പച്ചക്കായ – മൂന്ന്

2. ഉരുളക്കിഴങ്ങ് – ഒന്ന്

3. എണ്ണ – അര വലിയ സ്പൂൺ

4. പച്ചമുളക് – ആറ്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – ഒരു വലിയ സ്പൂൺ

5. മല്ലിയില അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. കടലമാവ് – മൂന്നു വലിയ സ്പൂൺ

ഉപ്പ്, െവള്ളം – പാകത്തിന്

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

8. ൈതര് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

9. മല്ലിയില – രണ്ടു വലിയ സ്പൂൺ

10.മുളകുപൊടി – ഒരു നുള്ള്

11.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍

12.വറ്റൽമുളക് – മൂന്ന്, രണ്ടായി മുറിച്ചത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഏത്തക്കായ തൊലി കളഞ്ഞ ശേഷം ആവിയില്‍ പുഴുങ്ങിയെടുത്ത് ഉടച്ചു വയ്ക്കുക.

∙ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചു വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം ഉടച്ചു വച്ചിരിക്കുന്ന ഏത്തക്കായും ഉരുളക്കിഴങ്ങും ഉപ്പും മല്ലിയിലയും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.

∙ഇതു ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു മെല്ലേ ഒന്നമർത്തി ടിക്കി പോലെയാക്കണം.

∙കടലമാവ് അൽപം വെള്ളവും പാകത്തിനുപ്പും ചേർ‌ത്തു കലക്കിയതിൽ കട്‌ലറ്റ് മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙തൈര് ഉപ്പു ചേർത്ത് ഉടച്ചു വയ്ക്കുക.

∙ഇതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന കട്‌‍ലറ്റ് ഇട്ടശേഷം മുകളിൽ മല്ലിയില വിതറുക.

∙ഒരു നുള്ളു മുളകുപൊടിയും മുകളിൽ വിതറണം.

∙െവളിച്ചെണ്ണയിൽ കറിവേപ്പിലയും വറ്റൽമുളകും താളിച്ചു ചേർക്കുക.