Saturday 17 October 2020 04:13 PM IST : By സ്വന്തം ലേഖകൻ

കാരറ്റ് കേക്ക് വിത് ഓറഞ്ച് ക്രീംചീസ് ഫ്രോസ്റ്റിങ്

_BCD4803

1. വെണ്ണ – 185 ഗ്രാം

പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്

2. മുട്ട – മൂന്ന്

3. കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്

വോൾനട്ട് നുറുക്കിയത് – മുക്കാൽ കപ്പ്

4. മൈദ – മുക്കാൽ കപ്പ്

സെൽഫ് റെയ്സിങ് ഫ്ളോർ – മുക്കാൽ കപ്പ്

മിക്സ്ഡ് സ്പൈസ് – ഒന്നര ചെറിയ സ്പൂൺ

ക്രീംചീസ് ഫ്രോസ്റ്റിങ്ങിന്

5. ക്രീംചീസ് – 60 ഗ്രാം

വെണ്ണ – 30 ഗ്രാം

ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ

6. ഐസിങ് ഷുഗർ – ഒന്നരക്കപ്പ്, ഇടഞ്ഞത്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ 20 സെന്റിമീറ്റർ വലുപ്പമുള്ള റിങ് പാൻ മയം പുരട്ടി പേപ്പറിട്ടു വയ്ക്കുക.

∙ ഒരു ചെറിയ ബൗളിൽ പഞ്ചസാരയും വെണ്ണയും ഇലക്ട്രിക് മിക്സർ കൊണ്ട് അടിച്ചു മയപ്പെടുത്തണം. ഇതിലേക്കു മുട്ട ഓരോന്നായി ചേർത്ത് അടിച്ചു യോജിപ്പിക്കുക.

∙ ഇതൊരു വലിയ ബൗളിലേക്കു മാറ്റി കാരറ്റും വോ ൾനട്ടും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ഇടഞ്ഞതു ചേർത്തു മെല്ലേ യോജിപ്പിക്കുക. 

∙ ഇതു തയാറാക്കിയ പാനിലൊഴിച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യണം. അഞ്ചു മിനിറ്റ് കൂടി അവ്നിൽ വച്ച ശേഷം ചൂടാറാൻ വയർ റാക്കിലേക്കു മാറ്റാം.

∙ ഫ്രോസ്റ്റിങ് തയാറാക്കാൻ അഞ്ചാമത്തെ ചേരുവ ഇലക്ട്രിക് മിക്സർ കൊണ്ട് അടിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്ക് ഐസിങ് ഷുഗർ കുറേശ്ശെ ചേർത്ത് അടിച്ചു മയപ്പെടുത്തുക.

∙ ഫ്രോസ്റ്റിങ് തയാറാക്കിയ കേക്കിനു മുകളിൽ നിരത്താം.

∙ സെൽഫ് റെയ്സിങ് ഫ്ളോർ തയാറാക്കാൻ കൃത്യമായ അനുപാതത്തിൽ മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ചാൽ മതി. ഒരു കപ്പ് മൈദയിൽ ഒന്നര ചെറിയ സ്പൂ ൺ ബേക്കിങ് പൗഡറും അര ചെറിയ സ്പൂൺ ഉപ്പും എന്നതാണ് കണക്ക്.

Tags:
  • Desserts
  • Pachakam