Saturday 17 September 2022 02:29 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ പപ്പായ ഹൽവ, ഈസി റെസിപ്പി ഇതാ!

pappaya

പപ്പായ ഹൽവ

1.നെയ്യ് – 100 ഗ്രാം

2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം

3.പാൽ – ഒരു ലിറ്റർ

4.പഞ്ചസാര – 200ഗ്രാം

5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലിൽ കുതിർത്തത്

6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധ‌ം

∙പാനിൽ അൽപം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക.

∙ഇതിലേക്കു പാൽ ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോൾ പഞ്ചസാരയും കുങ്കുമപ്പൂവും ചേർക്കുക.

∙ഇതിൽ അൽപാൽപം നെയ്യ് ചേർത്തിളക്കി കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കണം.

∙ഇത് നെയ്യ് പുരട്ടിയ ട്രേയിൽ നിരത്തി ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പും ബദാമും വച്ച് അലങ്കരിച്ച് വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Desserts