Monday 20 November 2023 03:35 PM IST : By Deepthi Philips

ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടുണ്ടോ? പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഹെൽതി പലഹാരം!

snack

‌പഴം പഴുത്തു കറുത്തുപോയാൽ കളയല്ലേ, ഇതാ ടേസ്‌റ്റിയും ഹെൽതിയുമായ പലഹാരം...

ചേരുവകൾ:
•പച്ചരി - ഒരു കപ്പ്

•ശർക്കര - 200 ഗ്രാം

•വെള്ളം - കാൽ കപ്പ്

•ചോറ് - രണ്ട് ടേബിൾ സ്പൂൺ

•തേങ്ങ ചിരവിയത് - ഒരു കപ്പ്

•ഉപ്പ് - അര ടീസ്പൂൺ

•ഈസ്റ്റ് - അര ടീസ്പൂൺ

•പഴം - രണ്ടെണ്ണം

•ചെറിയ ചൂടുവെള്ളം - അരക്കപ്പ്

•എള്ള് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

•പച്ചരി നന്നായി കഴുകിയതിനുശേഷം മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിരാൻ ആയിട്ട് ഇടാം.

•200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു മാറ്റിവയ്ക്കാം ഇത് ചൂടാറണം.

•മൂന്നു മണിക്കൂറിനു ശേഷം ഇതിലെ വെള്ളം എല്ലാം കളഞ്ഞിട്ട് മിക്സിയുടെ വലിയ ജാറിലേക്ക് ഇട്ടു കൊടുക്കാം.

∙അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും, രണ്ട് ചെറുപഴം അരിഞ്ഞതും കൂടെ ഇട്ടു കൊടുക്കാം. ശേഷം അരക്കപ്പ് ചെറിയ ചൂടുവെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.

∙നന്നായി അരച്ചതിനുശേഷം ഇതിലേക്ക് ചൂടാറിയ ശർക്കര പാനി കൂടി ഒഴിച്ചു കൊടുക്കാം. വീണ്ടും ഒന്ന് കൂടി അരച്ചെടുക്കുക.

∙ഇത് ഒരു വലിയ പാത്രത്തിലേക്കു മാറ്റാം. ഇതിലേക്ക് ഒരു ടീസ്പൂൺ എള്ള് കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി എടുക്കുക. ചെറിയ ചൂടുള്ള സ്ഥലത്ത് ഒരു മണിക്കൂർ വെക്കാം.

•ഒരു മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പൊങ്ങി വന്നു കാണും. ശേഷം ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ചതിനുശേഷം ഇഡലിത്തട്ടിൽ വെണ്ണ തേച്ച് പൊങ്ങിവന്ന മാവ് കുറേശെയായി ഒഴിച്ചു കൊടുക്കാം. ഇത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video