Tuesday 11 January 2022 11:26 AM IST : By Archana Aswin

പത്തു മിനിറ്റിൽ അടിപൊളി മധുരം, തയാറാക്കാം ബ്രെഡ് പുഡിങ്ങ്!

bredpud

ബ്രെഡ് പുഡിങ്

അഞ്ചു കഷണം ബ്രെഡ് കൈ കൊണ്ടു നന്നായി പൊടിച്ചു വയ്ക്കുക. ഇത് ഒരു കപ്പ് പഞ്ചസാര, നാലു മുട്ട, അര ലിറ്റർ പാൽ എന്നിവയ്ക്കൊപ്പം മിക്സിയിൽ അടിച്ചു യോജിപ്പിക്കണം. ഒരു സ്റ്റീൽ പാത്രത്തിൽ അൽപം പഞ്ചസാര ചെറുതീയിൽ വച്ച് ഉരുക്കി കാരമൽ തയാറാക്കുക. കാരമലിന്റെ ചൂടാറിയ ശേഷം അടിച്ചു വച്ച മിശ്രിതം മെല്ലേ ഒഴിച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ഇത് തുറന്നു വച്ചു ചൂടാറുമ്പോൾ ഫ്രി‍ഡ്ജിൽ വച്ച് തണുപ്പിക്കുക. വിളമ്പാനുള്ള പാത്രത്തിൽ മെല്ലെ കമഴ്ത്തി കഷണങ്ങളാക്കി വിളമ്പാം. ഈ പുഡിങ് ചൂടോടെയും വിളമ്പാം.

Tags:
  • Desserts
  • Easy Recipes
  • Pachakam