Thursday 10 October 2019 03:59 PM IST : By സ്വന്തം ലേഖകൻ

നാടൻ രുചിയിൽ വെണ്ടയ്ക്ക–കടലപ്പരിപ്പ് കൂട്ട്

_C1R3922

10 ഇളം വെണ്ടയ്ക്കയുടെ രണ്ടറ്റവും മുറിച്ചു വയ്ക്കണം. ചട്ടിയിൽ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക രണ്ട്–മൂന്നു മിനിറ്റ് നന്നായി വഴറ്റുക. ഇതിലേക്ക് ഒന്നേ മുക്കാൽ ചെറിയ സ്പൂൺ മുളകുപൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു പച്ചമുളക് അരിഞ്ഞത്, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, നാലു ചുവന്നുള്ളി അരിഞ്ഞത്, ഒരു തണ്ടു കറിവേപ്പില, രണ്ടു കഷണം കുടംപുളി, അൽപം വെള്ളം എന്നിവ ചേർത്തു വേവിക്കണം. അഞ്ചു മിനിറ്റിനു ശേഷം വേവിച്ച കടലപ്പരിപ്പ് രണ്ടു വലിയ സ്പൂണും അരക്കപ്പ് തേങ്ങാപ്പാലും ചേർത്തു തിളപ്പിക്കുക.

ഇതിലേക്ക് അര ചെറിയ സ്പൂൺ ഉലുവാപ്പൊടി ചേർത്തു വാങ്ങണം. മറ്റൊരു പാത്രത്തിൽ ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുകു പൊട്ടിക്കണം. ഇതിലേക്ക് ഒരു ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞതും ഒരു ത ണ്ടു കറിവേപ്പിലയും ഒരു വറ്റൽമുളകു മുറി ച്ചതും ഒരു വലിയ സ്പൂൺ തേങ്ങ ചുരണ്ടിയതും ചേർക്കുക. ബ്രൗൺ നിറമാകുമ്പോൾ കറിയിൽ ചേർത്ത് മല്ലിയില വിതറി വിളമ്പാം.

ആസില വി. കെ., വെളിമുക്ക്, മലപ്പുറം.

Tags:
  • Vegetarian Recipes
  • Pachakam