അനിഖയെ ഒാർമിക്കുമ്പോൾ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ ലയക്കുട്ടി ഒാടി വരും, നമ്മുടെ മനസ്സിലേക്ക്. ‘ഭാസ്കർ ദ് റാസ്കലി’ലെ ശിവാനിയെയും ‘ദ് ഗ്രേറ്റ് ഫാദറി’ലെ സാറയെയും സ്നേഹവാത്സല്യങ്ങളോടെ നാം ചേർത്തു പിടിച്ചതാണ്. കാലം മാറുമ്പോൾ കൗമാരഭംഗിയുടെ ഒരു പുതുകിരണം പോലെ അനിഖ നമുക്കരികിലുണ്ട്. 11–ാം ക്ലാസ്സ് വിദ്യാർഥിനിയായ അനിഖയ്ക്ക് ഒാൺലൈൻ പഠനം കഴിയുമ്പോൾ പ്രകൃതിദത്ത സൗന്ദര്യ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത് അമ്മ രജിതയാണ്.
‘‘ മുഖം ക്ലെൻസ് ചെയ്യാൻ പാൽ പുരട്ടും. ടാൻ മാറുന്നതിന് തൈരും മഞ്ഞളും കടലമാവും ചേർത്ത പായ്ക്ക് ഇടും. അത് 20 മിനിറ്റു കഴിയുമ്പോൾ കഴുകും.
വീക് എൻഡുകളിൽ ചിലപ്പോൾ ചാർക്കോൾ മാസ്ക്കോ തൈരോ ഫെയ്സ് മാസ്ക് ആയി ഇടും. ഇപ്പോൾ ശനിയും ഞായറും സൗന്ദര്യ പരിചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. രാത്രിയിലും സൗന്ദര്യസംരക്ഷണത്തിനായി ഒരു സ്കിൻ കെയർ റുട്ടീൻ ഉണ്ടെന്ന് അനിഖ പറയുന്നു...
അനിഖയുടെ സൗന്ദര്യപരിചരണവിശേഷങ്ങൾ വിശദമായി അറിയാൻ മനോരമ ആരോഗ്യം ഡിസംബർ 2020 ലക്കം കാണുക. കാൻസർ : പുതിയ ചികിത്സകളും പ്രതീക്ഷകളുമാണ് ഡിസംബർ ലക്കം സ്പെഷൽ. കോവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ, സ്ട്രോക്ക് വന്നാൽ എന്തു ചെയ്യണം, പനി ചികിത്സ എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളാണ് ഡിസംബർ ലക്കത്തിലുള്ളത്. സെലിബ്രിറ്റികളുടെ തടി കുറയ്ക്കൽ, ഫിറ്റ്നസ്സ്, ബ്യൂട്ടി വിശേഷങ്ങൾ പോലെ പുതുമയുള്ള പംക്തികളുമായാണ് ഡിസംബർ ലക്കം വിപണിയിലെത്തിയിരിക്കുന്നത്.