Saturday 07 September 2019 04:45 PM IST : By സ്വന്തം ലേഖകൻ

ചുളിവു വീഴുന്ന മേനിക്ക് റെറ്റിനോയ്ഡ്, കണ്ണഴകിന് കൃത്രിമ കൺപീലികൾ; പ്രായത്തെ തോൽപ്പിക്കും ഈ മരുന്നുകള്‍

aa

പ്രായം മറയ്ക്കാൻ പ്രായോഗികമായി എന്തെല്ലാം െചയ്യാൻ കഴിയും? ബ്യൂട്ടി പാർലറിൽ േപായി മുഖം മിനുക്കാം, പലതരം ട്രീറ്റ്മെന്റുകൾ െചയ്യാം, വീട്ടിൽ തന്നെ െപാടിക്കൈകൾ പരീക്ഷിക്കാം. അങ്ങനെ പലവഴികൾ. ഈ വഴികളിൽ ഒട്ടേറെ മരുന്നുകളും ഉൽപന്നങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. പലതരം ക്രീമുകളും കഴിക്കാവുന്ന സപ്ലിമെന്റുകളും േകാസ്മെറ്റിക് ഉൽപന്നങ്ങളും ഇന്ന് വിപണിയിൽ ലഭിക്കും. അത്തരം ചിലത് പരിചയപ്പെടാം. േകാസ്മെറ്റിക് ക്രീമുകളും അവയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങളും അറിയാം.

റെറ്റിനോയ്ഡുകൾ

വൈറ്റമിൻ എയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഘടകമാണ് റെറ്റിനോയ്ഡുകൾ. പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് ഇവ. ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതു കുറയ്ക്കുക, ദൃഢതയും ഇലാസ്തികതയും മെച്ചപ്പെടുത്തുക, െകാളാജൻ (ചർമത്തിനു ഘടന നൽകുന്ന പ്രധാന പ്രോട്ടീൻ ഘടകം) വിഘടിച്ചുേപാകുന്ന പ്രവർത്തനം മന്ദീഭവിപ്പിക്കുക, സൂര്യപ്രകാശം ഏൽക്കുന്നതു കാരണം ചർമത്തിലുണ്ടാകുന്ന തവിട്ടുനിറത്തിലുളള പുള്ളികളുെട നിറം കുറയ്ക്കുക തുടങ്ങിയവ റെറ്റിനോയ്ഡുകൾ െചയ്യും. െററ്റിനോയ്ഡുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതിലൂ

െട ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ചർമത്തിൽ ഫലം കണ്ടുതുടങ്ങും. ഇത്തരം ക്രീമുകൾ ഒാവർ ദ കൗണ്ടർ ആയി വാങ്ങുന്നതിനെക്കാൾ നല്ലത് ചർ‍മരോഗവിദഗ്ധന്റെ നിർദേശപ്രകാരം തിരഞ്ഞെടുക്കുന്നതാണ്. ചിലർക്കു ത്വക്കിൽ തടിപ്പും കുമിളയും കാണപ്പെടാം. ഇവ പുരട്ടിയശേഷം വെയിലേറ്റാൽ ചർമത്തിൽ നിറവ്യത്യാസം വരാം.

വൈറ്റമിൻ സിയുെട മാജിക്

ഫ്രീ റാഡിക്കലുകൾ എന്നത് നമ്മുെട ശാരീരികപ്രവർത്തനങ്ങളെ തുടർന്നു സ്വാഭാവികമായി രൂപപ്പെടുന്ന ഘടകമാണ്. എന്നാൽ പുറത്തു നിന്നുള്ള പല ഘടകങ്ങളും (പുകവലി, അൾട്രാ വയലറ്റ് റേഡിയേഷൻ തുടങ്ങിയവ) ഫ്രീ റാഡിക്കലുകൾ ഉണ്ടാകാൻ കാരണമാകുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് കോശങ്ങളുെട നാശത്തിനു കാരണമായി, പ്രായമാകുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നത്. ആന്റിഒാക്സിഡന്റുകൾ

കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് ഫ്രീ റാഡിക്കലുകളെ തടയുന്നു. വൈറ്റമിൻ സി എന്ന ആന്റിഒാക്സിഡന്റ് അടങ്ങിയ ക്രീമുകളും സീറവും പ്രായത്തെ തടഞ്ഞു നിർത്താൻ ഫലപ്രദമാണെന്നു ശാസ്ത്രീയമായി െതളിയിക്കപ്പെട്ടിട്ടുള്ളതാണ്. നമ്മുെട ശരീരത്തിൽ വളരെ സാധാരണമായി കാണപ്പെടുന്ന ആന്റിഒാക്സിഡന്റാണ് വൈറ്റമിൻ സി. വൈറ്റമിൻ സി അടങ്ങിയ ക്രീമുകൾ പുരട്ടുന്നത് ഗുണം െചയ്യും.

aa

∙ ഹയലൂറോണിക് ആസിഡ്

ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഘടകമാണ് ഹയലൂ

റോണിക് ആസിഡ്. ത്വക്കിലെ മുറിവുകൾ ഉണക്കാനും േകടുപാടുകൾ തീർക്കാനും ഇവയ്ക്കു കഴിവുണ്ട്. പ്രായം കൂടുംതോറും ത്വക്കിൽ ഈ ആസിഡിന്റെ അളവു കുറഞ്ഞുവരും. അതുെകാണ്ട് ഇവ അടങ്ങിയ ക്രീമുകളും മറ്റും പുരട്ടുന്നത് ത്വക്കിലെ ഈർപ്പം നിലനിർത്തി വരൾച്ച ഉണ്ടാകുന്നതു തടയും.

∙ േകാ എൻസൈം ക്യൂ 10 ( CoQ 10) : ത്വക്കിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഒാക്സിഡന്റാണ് േകാ എൻസൈം ക്യൂ 10. സൂര്യരശ്മികളിൽ നിന്ന ചർമത്തെ സംരക്ഷിക്കാനും ഈ ആന്റിഒാക്സിഡന്റിനു കഴിയും. പ്രായം കൂടുംതോറും ഈ ആന്റിഒാക്സിഡന്റെ അളവ് ശരീരത്തിൽ കുറഞ്ഞുവരുകയും അതുവഴി െകാളാജന്റെയും ഇലാസ്റ്റിന്റെയും അളവു കുറയുകയും െചയ്യും. തുടർന്ന് ചർമം തൂങ്ങാൻ തുടങ്ങുകയും ചുളിവുകൾ പ്രത്യക്ഷപ്പെടുകയും െചയ്യും.

േകാ എൻസൈം ക്യൂ 10 അടങ്ങിയ ക്രീമുകളും ഉള്ളിലേക്കു കഴിക്കാവുന്ന സപ്ലിമെന്റുകളും ഉപയോഗിക്കുന്നത് െകാളാജന്റെയും ഇലാസ്റ്റിന്റെയും ഉൽപാദനത്തിനു സഹായകമാണ്. ഇവ കൂടാതെ വൈറ്റമിൻ ഇ, വൈറ്റമിൻ ബി 3 (നിയാസിനാമൈഡ്) എന്നിവ അടങ്ങിയ ക്രീമുകളും പ്രായത്തെ തോൽപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളാണ്.

സപ്ലിമെന്റുകൾ കഴിക്കാം

പ്രായമാകുന്നതു തടയാൻ സഹായിക്കുന്ന ഒട്ടേറെ സപ്ലിമെന്റുകൾ നിലവിലുണ്ട്. വൈറ്റമിൻ എ, സി, ഇ സപ്ലിമെന്റുകൾ കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായകമാണ്. കരോട്ടിനോയ്ഡ് വിഭാഗത്തിലുൾപ്പെട്ട ബീറ്റാകരോട്ടിൻ, ലൈക്കോപ്പീൻ സപ്ലിമെന്റുകളും ഫലപ്രദമാണ്. ഗ്ലൂട്ടാതയോൺ സപ്ലിമെന്റായി കഴിക്കുന്നതും അവ അടങ്ങുന്ന ക്രീമുകൾ പുരട്ടുന്നതും നല്ലതാണ്.

മുടി കറുപ്പിക്കാം

മുടിയിൽ വെള്ളി വീണു കഴിഞ്ഞാൽ പിന്നെ വയസ്സായി എന്ന് കാണുന്നവർ വിചാരിക്കും. അപ്പോൾ മധ്യവയസ്സായാലോ? ഭൂരിപക്ഷം പേർക്കും ഈ പ്രായമാകുന്നതോെട നന്നായി നരയ്ക്കും. മുടി നരച്ചു കഴിഞ്ഞാൽ മുഖത്തോ ഡ്രസ്സിങ്ങിലോ യുവത്വം െകാണ്ടുവന്നാലും വേണ്ടത്ര ഗുണമുണ്ടാകില്ല. നരച്ച മുടി മറയ്ക്കാനുള്ള ഫലപ്രദമായ ഉൽപന്നങ്ങളാണ് െഹന്നയും െഹയർ ഡൈയും. നര മറയ്ക്കാൻ െഹന്ന ഇടുന്ന പതിവുണ്ട്. എന്നാൽ മുടി വരണ്ടുപോകുമെന്നതാണ് െഹന്നയുെട ഒരു പോരായ്മ. തലനീരിറക്കവും ചിലർക്കു വരാറുണ്ട്. മാത്രമല്ല സ്ട്രെയ്റ്റനിങ് േപാലുള്ള ട്രീറ്റ്മെന്റുകൾ െചയ്ത മുടിയിൽ െഹന്ന ഇടുന്നതു നല്ലതല്ല. ഇത്തരം പ്രശ്നമുള്ളവർക്കു െഹയർ കളർ ഉപയോഗിക്കാം. അമോണിയ അടങ്ങിയിട്ടില്ലാത്ത െഹയർ കളർ വേണം തിരഞ്ഞെടുക്കാൻ. കറുത്ത നിറത്തിനു പകരം കടും ബ്രൗൺ നിറം ഉപയോഗിച്ചാൽ കൃത്രിമത്വം േതാന്നില്ല. ആദ്യമായി ഡൈ ഉപയോഗിക്കും മുൻപ് അലർജി പരിശോധന നടത്തണം. െചവിയുെട പുറകിലുള്ള മുടിയിൽ അൽപം ഡൈ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് നനഞ്ഞ േകാട്ടൺ െകാണ്ട് തുടച്ചു കളയുക. അതു കഴിഞ്ഞ് 24 മണിക്കൂർ കാത്തിരിക്കുക. െചാറിച്ചിലോ നീറ്റലോ ഇല്ലെങ്കിൽ മാത്രം ഡൈ െചയ്യുക.

aa-1

ഫൗണ്ടേഷൻ പുരട്ടാം

ക്രീം, ലിക്വിഡ്, പൗഡർ എന്നിങ്ങനെ ഫൗണ്ടേഷൻ പല രൂപത്തിലുണ്ട്. മെയ്ക്കപ്പിനു മുൻപ് ഫൗണ്ടേഷൻ ഉപയോഗിക്കണം. മോയിസ്ചറൈസർ അടങ്ങിയ ഫൗണ്ടേഷൻ േവണം ഉപയോഗിക്കാൻ. കാരണം 40 വയസ്സ് കഴിയുന്നതോെട നമ്മുെട ശരീരത്തിലെ എണ്ണമയം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികളുെട പ്രവർത്തനം കുറഞ്ഞു തുടങ്ങും. മോയിസ്ചറൈസർ അടങ്ങിയത് ഇല്ലെങ്കിൽ മോയിസ്ചറൈസർ പുരട്ടി 15 മിനിറ്റ് കഴിഞ്ഞശേഷം ഫൗണ്ടേഷൻ ഇടുക. കടുത്ത നിറം ഉപയോഗിക്കാതെ ഇളംനിറം ഉപയോഗിക്കുന്നതാണ് നല്ലത്.

മോയിസ്ചറൈസർ

ത്വക്കിനു യുവത്വം േതാന്നിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഉൽപന്നമാണ് മോയിസ്ചറൈസറുകൾ. മോയിസ്ചറൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ പുരട്ടിയശേഷം ഒരു കാരണവശാലും വെയിൽ െകാള്ളരുത്. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ മോയിസ്ചറൈസർ തുടച്ചുകളഞ്ഞ ശേഷം സൺ പ്രൊട്ടക്‌ഷൻ ഫാക്റ്റർ (എസ്പിഎഫ്) ഉള്ള ക്രീമോ േലാഷനോ പുരട്ടിയ ശേഷമേ ഇറങ്ങാവൂ. പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും ക്രീം പുരട്ടണം. മോയിസ്ചറൈസർ എപ്പോഴും വൈകിട്ട് ഉപയോഗിക്കുന്നതാണു നല്ലത്. എസി മുറിയിൽ കൂടുതൽ സമയം തങ്ങുന്നവർക്ക് ഇടയ്ക്കിടെ മോയിസ്ചറൈസർ പുരട്ടാം. പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ള, വരണ്ട ചർമമുള്ളവർ രാവിെലയും ഉച്ചയ്ക്കും വൈകിട്ട് ഇടുന്നത് ഗുണം െചയ്യും.

ഹാൻഡ് ആൻഡ് ഫൂട്ട് ക്രീം

പ്രായമാകുന്നവർക്ക് ഏറ്റവും വേണ്ട ഉൽപന്നമാണ് ഹാൻഡ് ആൻ ഫൂട്ട് ക്രീം. എല്ലാ ദിവസവും രാവിലെ കുളി കഴിഞ്ഞ് പാദങ്ങളിലും കയ്യിലും ക്രീം േതക്കണം. വൈറ്റമിൻ ഇ അടങ്ങിയ, മോയിസ്ചറൈസർ ഉള്ള ക്രീം വേണം ഉപയോഗിക്കാൻ. ഇതു േതച്ചു പത്തു മിനിറ്റു കഴിഞ്ഞേ പുറത്തിറങ്ങാവൂ. ഇവ നിത്യവും പുരട്ടിയാൽ ചുളിവുകൾ െതളിഞ്ഞു കാണാതിരിക്കും. രാവിലെ മാത്രമല്ല വൈകിട്ടും ഇവ ഉപയോഗിക്കണം.

െഹയർ െജല്ലുകൾ

നമ്മുെട നാട്ടിൽ െഹയർ െജൽ ഉപയോഗം അത്ര സാധാരണമല്ല. എങ്കിലും ഫങ്ഷനോ മറ്റോ പോകുമ്പോൾ കുറച്ചു യങ് ലുക്ക് വേണമെങ്കിൽ െഹയർ െജൽ ഉപയോഗിക്കാം. ഷാംപൂ ഉപയോഗിച്ചശേഷം മുടി ഒതുങ്ങി ഇരിക്കാൻ െജൽ ഉപയോഗിക്കാം. വളരെ കുറച്ച് െജൽ കൈപ്പത്തിയിൽ എടുത്ത് ഇരു ൈകപ്പത്തികളും തിരുമ്മിയശേഷം മുടിയിൽ തടവിയാൽ മതി. മുടിയുെട വേരുകളിൽ െജൽ പുരളരുത്. നല്ല ബ്രാൻഡ് നോക്കി വാങ്ങണം. െജല്ലിനു പകരം സ്പ്രേ രൂപത്തിൽ കണ്ടീഷനർ ലഭിക്കും. അതു െചറുതായി സ്പ്രേ െചയ്തശേഷം നന്നായി ചീകിയാൽ മതി.

കൃത്രിമ കൺപീലികൾ

കൃത്രിമ കൺപീലികൾ ഉപയോഗിക്കുന്നവർ അത് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയും നല്ല ബ്രാൻഡ് തന്നെ വാങ്ങണം. മനുഷ്യ മുടി െകാണ്ട് നിർമിച്ച കൺപീലി തന്നെ വാങ്ങണം. ഇവയ്ക്കു ഭാരം വളരെ കുറവാകും. കാഴ്ചയിൽ സ്വാഭാവികത തോന്നിക്കും. കണ്ണിനു േദാഷം െചയ്യില്ല. പ്ലാസ്റ്റിക് കൺപീലികൾ വേണ്ട.

കൺസീലർ െകാണ്ട് മറയ്ക്കാം

പ്രായം കൂടുംതോറുമാണ് കൺസീലറിന്റെ ആവശ്യം കൂടി വരുക. കാരണം ത്വക്കിൽ അവിടവിടെയായി പിഗ്‌മെന്റേഷൻ കാരണമുള്ള നിറവ്യത്യാസം ഉണ്ടാകും. കണ്ണിനു താഴെയുള്ള കറുപ്പുനിറം, താടിയിലും വായയുെട വശങ്ങളിലും നെറ്റിയിലും കവിളിന്റെ വശങ്ങളിലുമുള്ള പിഗ്‌മെന്റേഷൻ പ്രശ്നങ്ങൾ മറയ്ക്കാൻ കൺസീലർ ഉപയോഗിക്കാം. സാധാരണ ഒാറഞ്ച്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള കൺസീലറുകളാണ് ഉപയോഗിക്കാറ്. ത്വക്കിന്റെ നിറത്തിനനുസരിച്ചു കൺസീലർ തിരഞ്ഞെടുക്കണം. വെളുത്ത നിറമുള്ളവർക്ക് മഞ്ഞനിറം േബസ് ആയ കൺസീലർ ഉപയോഗിക്കാം. ഇരുനിറമുള്ളവർക്ക് ഒാറഞ്ച് നിറം. ഇരുണ്ട നിറമുള്ളവർക്കു െചങ്കല്ലിന്റെ നിറമുള്ള കൺസീലറാകും േചരുക. വളരെ െചറിയ അളവിൽ എടുത്ത് ബ്രഷ് ഉപയോഗിച്ചു ത്വക്കിൽ നന്നായി േതച്ചു പിടിപ്പിക്കണം.

Tags:
  • Beauty Tips