ആരോഗ്യകരമായി കഴിക്കണം എന്നു പറയുമ്പോൾ പച്ചക്കറികളും പഴങ്ങളുമൊക്കെ മാത്രമാണല്ലോ അതിലുൾപ്പെടുന്നത് എന്നു ചിന്തിക്കാറുണ്ടോ? അങ്ങനെ നിരാശപ്പെടാൻ വരട്ടെ, അളവു നിയന്ത്രിച്ച് ആരോഗ്യകരമായി ഇടയ്‌ക്കൊക്കെ അൽപം മാംസാഹാരവും കഴിക്കാം. മാംസാഹാരങ്ങളിൽ ചിക്കനാണ് കൂടുതൽ ആരോഗ്യകരം എന്നു നമുക്കറിയാം. റെഡ്മീറ്റ് എന്ന വിഭാഗത്തിലുൾപ്പെടാത്തതിനാലും വൈറ്റ് മീറ്റായതിനാലും ചിക്കൻ ഒരു പരിധി വരെ സുരക്ഷിതവുമാണ്. പ്രോട്ടീന്റെ നല്ല ഉറവിടമാണു ചിക്കൻ. ഇത് പേശീവളർച്ചയെ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളും ചിക്കനിലുണ്ട്. ഹൃദയാരോഗ്യത്തിനും ചിക്കൻ മുതൽക്കൂട്ടാണ്. ചിക്കനൊപ്പം കുറച്ചു കാരറ്റും തക്കാളിയും കൂടി ചേരുമ്പോഴോ, ആ രുചി ഒന്നു വേറെ തന്നെയാണ്. ബീറ്റാ കരോട്ടിനാൽ സമൃദ്ധമായ കാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. തക്കാളിയാകട്ടെ ലൈക്കോപീൻ എന്ന ആന്റി ഒാക്സിഡന്റിന്റെ സ്രോതസ്സും.
ഹെൽത്തി കുക്കറി സെഗ്‌മെന്റിൽ ഇത്തവണ ഒരു സ്പെഷൽ നോൺവെജ് വിഭവമാണ് ഉൾപ്പെടുത്തുന്നത്.
ചിക്കൻ െവജി തോരൻ. ചിക്കൻ വെജി തോരൻ നമുക്കായി തയാറാക്കുന്നത് തിരുവനന്തപുരം പ്രോവിഡൻസ് എൻഡോക്രൈൻ ആൻഡ് ഡയബറ്റിസ് സ്പെഷ്യൽറ്റി സെന്ററിലെ ചീഫ് ഡയറ്റീഷൻ രജിത ജഗേഷ് ആണ്.
വിഡിയോ കാണാം.