Monday 25 November 2019 02:29 PM IST

ശരീരഭാരം കുറയ്ക്കണോ? രാത്രി ഭക്ഷണമായി ഇതാ 5 െഹൽതി സാലഡുകൾ

Sruthy Sreekumar

Sub Editor, Manorama Arogyam

salad

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ഭക്ഷണം നിയന്ത്രിക്കണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലളിതമായും ആേരാഗ്യകരമായും ഉള്ള രാത്രി ഭക്ഷണത്തിന് സാലഡുകൾ ഉത്തമമാണ്. ഇതാ രാത്രിഭക്ഷണമായി കഴിക്കാവുന്ന അഞ്ച് സാലഡുകളുെട െറസിപ്പികൾ.

1. മിക്സഡ് വെജിറ്റബിൾ സാലഡ്

∙ സാലഡ് വെള്ളരി – 1

∙ തക്കാളി – 2 എണ്ണം

∙ കാരറ്റ് – 1, മീഡിയം വലുപ്പം

∙ കാബേജ് – 2 ഇതൾ

∙ സെലറി (ആവശ്യമെങ്കിൽ) – െചറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ

ഡ്രസ്സിങ്ങിന്

∙ വിനാഗിരി – 1ടേബിൾ സ്പൂൺ

∙ വെളുത്തുള്ളി – 2 അല്ലി ചതച്ചത്

∙ ഒലിവ് എണ്ണ – 2 ടേബിൾ സ്പൂൺ

∙ സോയ സോസ് – 1 ടേബിൾ സ്പൂൺ

∙ ഉപ്പ് – ആവശ്യത്തിന്

∙ പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

സാലഡ് വെള്ളരി, തക്കാളി, കാരറ്റ്, കാബേജ് എന്നിവ െചറുതായി അരിയുക. ഡ്രസ്സിങ്ങിനുള്ള േചരുവകൾ കൂട്ടി യോജിപ്പിക്കുക. അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികൾ ഒരു ബൗളിൽ എടുത്തശേഷം ഡ്രസ്സിങ് അതിലേക്ക് ഒഴിച്ച് ഉപയോഗിക്കാം. പച്ചക്കറികളുെട കൂെട ആപ്പിളോ മുന്തിരയോ ഇട്ടാൽ മിക്സഡ് വെജിറ്റബിൾ ഫ്രൂട്ട് സാലഡ് ആയി.

2. േകാൾഡ് കുക്കുംബർ സാലഡ്

സാലഡ് വെള്ളരി 2 എണ്ണം എടുക്കുക. വെള്ളരിയുെട അകത്തുള്ള കുരു കളഞ്ഞശേഷം നന്നായി ഗ്രേറ്റ് െചയ്യുക. ഗ്രേറ്റ് െചയ്തശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളയണം. അതു കഴിഞ്ഞുള്ള വെള്ളരിയിലേക്ക് മിക്സഡ് വെജിറ്റബിൾ സാലഡിനുപയോഗിച്ച ഡ്രസിങ് ഒഴിക്കുക. ഇതു ഫ്രിജിൽ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.

3. സമ്മർ ടോസ് സാലഡ്

∙ കാബേജ് – 250 ഗ്രാം

∙ കാപ്സിക്കം – 1

∙ നാരങ്ങയുെട നീര് – ഒരെണ്ണത്തിന്റെ

∙ ആപ്പിൾ – 1 മീഡിയം വലുപ്പം

∙ ഒാറഞ്ച് – 1

∙ ഉപ്പും കുരുമുളകും – ആവശ്യത്തിന്

കാബേജും കാപ്സിക്കവും കനം കുറച്ച് നീളത്തിൽ അരിഞ്ഞ് അൽപനേരം ഫ്രിജിൽ സൂക്ഷിക്കുക. ആപ്പിൾ ചെറു കഷണങ്ങളാക്കുക. ഒാറഞ്ച് െതാലിയും കുരുവും കളഞ്ഞ് മുറിച്ചെടുക്കുക. പച്ചക്കറികളും പഴങ്ങളും എല്ലാം ഒരു ബൗളിലേക്ക് ഇട്ട് അതിനു മുകളിലേക്കു നാരങ്ങാനീരും ഉപ്പും കുരുമുളകും േചർത്ത് ഉപയോഗിക്കുക.

4. പൊട്ടറ്റോ ചന്നാ സാലഡ്

∙ ഉരുളക്കിഴങ്ങ് (വേവിച്ച് ചെറിയ ചതുര കഷണങ്ങളാക്കി അരിഞ്ഞത്– 1 (മീഡിയം വലുപ്പം)

∙ വെള്ള കടല വേവിച്ചത് – കാൽ കപ്പ്

∙ നാരങ്ങാ നീര് – 2 ടേബിൾ സ്പൂൺ

∙ ജീരകപൊടി – 2 ടീസ്പൂൺ

∙ ചാറ്റ് മസാല – 2 ടീസ്പൂൺ

∙ ഒലിവ് ഒായിൽ – 3 ടേബിൾ സ്പൂൺ

എല്ലാം േചരുവകൾ കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാം

5. ചിക്കൻ പാസ്ത സാലഡ്

∙ എല്ലിലാത്ത ചിക്കൻ വേവിച്ചത് – കാൽ കപ്പ്

∙ പാസ്ത വേവിച്ചത് – 1 കപ്പ്

∙ നിലകടല വറുത്തത്– കാൽ കപ്പ്

∙ കിസ്മിസ് – 1 ടേബിൾ സ്പൂൺ

∙ െസലറി – 1 ടേബിൾ സ്പൂൺ

∙ ഉള്ളി െചറുതായി നുറുക്കിയത് – 4 േടബിൾ സ്പൂൺ

∙ സ്പ്രിങ് ഒനിയൻ അരിഞ്ഞത് – ഒരു പിടി

േചരുവകൾ എല്ലാം കൂട്ടി നന്നായി േയാജിപ്പിക്കുക. ഇതിലേക്ക് അൽപ്പം ഉപ്പും കുരുമുളകുെപാടിയും േചർക്കാം. ആവശ്യമെങ്കിൽ പനീറും ഇതിലേക്കു േചർക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. അനിതാ മോഹൻ