Saturday 21 September 2019 11:34 AM IST : By സ്വന്തം ലേഖകൻ

ദിനവും പത്ത് ഗ്ലാസ് വെള്ളം, പ്രോട്ടീൻ ഭക്ഷണങ്ങൾ! വണ്ണം കൂട്ടാനുമുണ്ട് ചില പൊടിക്കൈകൾ

weight

വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവരും ധാരാളമുണ്ടല്ലോ. ആരോഗ്യകരമായി വണ്ണം കൂട്ടാൻ ഭക്ഷണത്തിനൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണം.

∙ മൂന്നു മണിക്കൂർ ഇടവിട്ടെങ്കിലും ഭക്ഷണം കഴിക്കുക. മികച്ച പ്രോട്ടീൻ ഭക്ഷണമായ മുട്ട, കോഴിയിറച്ചി, മത്സ്യം എന്നിവയും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കണം.

∙ ശരീരഭാരം ആരോഗ്യകരമായ രീതിയിൽ കൊണ്ടുവരാൻ സഹായിക്കുന്ന ബാർബൽ–ഡംബൽ സ്ക്വാട്, ലെഗ് പ്രസ്, ലഞ്ചസ് തുടങ്ങിയ വെയ്റ്റ്ട്രെയ്നിങ് വ്യായാമങ്ങൾ ശീലിക്കണം.

∙ ശരീരഭാരം ഉപയോഗിച്ചു ചെയ്യുന്ന പുൾ അപ്സ്, പുഷ് അപ്സ്, സ്ക്വാട് എന്നിവയും വണ്ണം കൂട്ടാൻ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്; ജിമ്മി ദാസ്, ഫിറ്റ്നസ് ട്രെയ്നർ, കോർ ഫിറ്റ്നസ് , ആലപ്പുഴ

Tags:
  • Diet Tips