Wednesday 01 July 2020 03:08 PM IST : By Varghese Angamaly

ഇന്ത്യൻ മുഖച്ഛായയുള്ള ഓസ്ട്രേലിയൻ സ്‌റ്റേഷൻ

flinders1

ഓസ്ട്രേലിയൻ നഗരമായ ഓക്ക് പാർക്കിൽ താമസിക്കുന്ന കാലം... ഒരു ദിവസം െമട്രോ ട്രെയിനിൽ സഞ്ചരിച്ച് ഫ്ലിന്റേഴ്സ് സ്ട്രീറ്റ് സ്‌റ്റേഷനിൽ എത്തി‌. നോർത്ത് മെൽബൺ, മെൽബൺ സെൻട്രൽ എന്നീ ക്രോസിങ്ങുകൾ കഴിഞ്ഞാൽ ഫ്ലിന്റേഴ്സ് ആയി. രണ്ടു ലക്ഷം പേർ ദിനവും സഞ്ചരിക്കുന്ന ഈ റെയിൽവേ സ്‌റ്റേഷൻ ലോകത്ത് ഏറ്റവും തിരക്കുള്ള സ്‌റ്റേഷനുകളിലൊന്നാണ്. മെട്രോ ട്രെയിനുകളും പാസഞ്ചർ തീവണ്ടികളും ഇവിടെ വന്നു പോകുന്നു. ഒാസ്ട്രേലിയയിലെ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും നീളം കൂടിയതും ഇവിടെത്തന്നെ, 708 മീറ്ററുണ്ട്. വലുപ്പത്തിൽ ലോകത്ത് നാലാം സ്ഥാനത്തു നില്ക്കുന്നു ഫ്ലിന്റേഴ്സ്. പതിമൂന്നു പ്ലാറ്റ്ഫോമുകൾ. പതിനഞ്ചു ്രടാക്കുകൾ.

ഏറെ ചരിത്രപ്രാധാന്യമുണ്ട് ഈ റെയിൽവേ സ്‌റ്റേഷനും കെട്ടിടത്തിനും. 1854–ൽ ഒാസ്ട്രേലിയയിലെ ആദ്യത്തെ റെയിൽ െെലനായിരുന്നു ഫ്ലിന്റേഴ്സ്. ആദ്യത്തെ ആവിയെഞ്ചിൻ ഒാടിയത് ഇപ്പോൾ പോർട്ട് മെൽബൺ എന്നറിയപ്പെടുന്ന സാൻറിഡ്ജിലേക്കായിരുന്നു, .

ഫ്ലിന്റേഴ്സ് സ്‌റ്റേഷനിലെ പ്രധാന കവാടത്തിൽ ഒൻപതു ക്ലോക്കുകൾ കാണാം. അവ ഒൻപതു സ്ഥലങ്ങളിലേക്ക് അടുത്ത വണ്ടി പുറപ്പെടുന്ന സമയമാണ് കാണിക്കുന്നത്. 1860 മുതലുള്ള ഈ ക്ലോക്കുകൾ മെൽബൺ ജനതയെ വളരെയേറെ സ്വാധീനിച്ച‌ിട്ടുണ്ട്. ഏതെങ്കിലുമൊരു മെൽബൺകാരൻ ‘ഐ വിൽ മീറ്റ് യു അണ്ടർ ദി ക്ലോക്ക്’ എന്നു പറഞ്ഞാൽ അതിനർഥം ഫ്ലിന്റേഴ്സ് സ്‌റ്റേഷനിലെ ക്ലോക്കുകളുടെ താഴെ കണ്ടുമുട്ടാം എന്നുതന്നെ...

എവിടെയോ കണ്ടു മറന്നൊരു ഛായ...

റെയിൽവേ സ്‌റ്റേഷനു പുറത്തിറങ്ങി അതിന്റെ ചിത്രമെടുത്തപ്പോഴാണ് കെട്ടിടത്തിനൊരു ഇന്ത്യൻ ഛായയുണ്ടെന്നു തോന്നിയത്. താഴികക്കുടങ്ങളും കമാനാകൃതിയുള്ള വലിയ വാതിലും ജനലുകളും ഒക്കെ കണ്ടു പരിചയിച്ചതുപോലെ. മെൽബണിൽ യൂറോപ്യൻ കെട്ടിടങ്ങൾക്കിടയിൽ മുഗൾവാസ്തുവിദ്യാ ശൈലിയിൽ നിലകൊള്ളുന്ന കെട്ടിടം...! ആ കൗതുകത്തിൽ ചില അന്വേഷണങ്ങൾ നടത്തി.

flinders2

1899–ൽ ഒരു ഡിസൈൻ മത്സരത്തിലൂടെ തിരഞ്ഞെടുത്തതാണ് റെയിൽവേ സ്‌റ്റേഷൻ കെട്ടിടത്തിന്റെ ഡിസൈൻ. പതിനേഴ് എൻട്രികൾ ലഭിച്ചതിൽ റെയിൽവേ ജീവനക്കാരായ െജയിംസ് ഫോസും എച്ച്.പി.സി. ആഷ് വർത്തും വരച്ച രൂപരേഖ . അഞ്ഞൂറു പൗണ്ട് വീതം അവർക്ക് സമ്മാനമായി ലഭിച്ചു. പ്ലാനുകളുടെ മത്സരത്തിൽ ഫ്രഞ്ച് റിനൈസ്സൻസ് സ്‌റ്റൈൽ ആണ് സമ്മാനാർഹമായത്. 1908–ലാണ് സ്‌റ്റേഷന്റെ പണി പൂർത്തിയായത്.

കെട്ടിടത്തിലെ പല മുറികളും അടച്ചിട്ടിരിക്കുന്നു ഇപ്പോൾ. ആദ്യകാലത്തു ബാൾ റൂമും ഇംഗ്ലീഷുകാരുടെ ക്ലബ്ബും ബ്യൂട്ടി സലൂണുകളും മുകൾനിലയിൽ ഉണ്ടായിരുന്നു. മൂന്നാം നിലയിലെ ബാൾ റൂം രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏറെ പ്രശസ്തവും ഒട്ടേറെ ആഘോഷങ്ങൾക്ക് വേദിയൊരുക്കിയതും ആയിരുന്നത്രേ. ഇപ്പോളത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

മുംബൈയിൽ ഇരിക്കേണ്ടതോ ഫ്ലിന്റേഴ്സ് സ്‌റ്റേഷൻ?

കൊടുത്തയച്ച പ്ലാനിന്റെ തലവര മാറിപ്പോയതുകൊണ്ടാണ് മുംബൈ വിക്ടോറിയ ടെർമിനസ് സ്‌റ്റേഷന് (ഇപ്പോഴത്തെ ഛത്രപതി ശിവജി ടെർമിനസ് (സിഎസ്ടി).) േഗാഥിക് ആകൃതിയും ഫ്ലിന്റേഴ്സിന് ഇന്തോ അറബിക് െെശലിയും വന്നതെന്ന് ഒരു കഥയുണ്ട്. ലണ്ടനിൽനിന്നു കപ്പലിൽ കൊടുത്തയച്ച മെൽബണിനു ചേരുന്ന േഗാഥിക് പ്ലാൻ മേൽവിലാസം തെറ്റി മുംബൈയിലെത്തിച്ചേർന്നു. മുംബൈയിൽ എത്തേണ്ടത് മെൽബണിലും എത്തിയെന്നാണ് ഏതോ സരസഭാവനയിൽ വിടർന്ന കഥ.

flinders3 cst

ചരിത്രപരമായി നോക്കിയാൽ ഈ കഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. മുംെെബയിലെ മുൻസിപ്പൽ കോർപറേഷൻ കെട്ടിടവും വിക്ടോറിയ ടെർമിനസും െെനനിറ്റാളിലെ രാജ്ഭവനും ഡിെെസൻ ചെയ്തത് എഫ്. ഡബ്ലിയു. സ്റ്റീവൻസ് (1847–1900) എന്ന ഇംഗ്ലീഷ് ആർക്കിടെക്ചറൽ എൻജിനീയറാണെന്നും ബ്രിട്ടീഷ് കൊേളാണിയൽ ഗവർമെന്റിന്റെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിർമാണ കാലഘട്ടം നോക്കിയാൽ മുംബൈ കെട്ടിടം അൽപം മുൻപിൽ നിൽക്കുന്നുമുണ്ട്. 1878 ൽ നിർമാണം ആരംഭിച്ച് 1887 ൽ പൂർത്തിയായതാണ് സിഎസ്ടിയുടെ കെട്ടിടം. ബ്രിട്ടിഷ്, ഇറ്റാലിയൻ, ഇന്ത്യൻ വാസ്തുകലകൾ കോർത്തിണക്കിയ ഈ ഗോഥിക് കെട്ടിടത്തിന് ഇപ്പോൾ യുനെസ്കോ പൈതൃകപദവിയും ഉണ്ട്.

കുതിര സവാരി

flinders4

ഫ്ലിന്റേഴ്സ് സ്ട്രീറ്റ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് ഫെഡറേഷൻ സ്ക്വയർ എന്ന പൊതുസ്ഥലം. ചത്വരത്തിനു മുന്നിൽ നിന്നു കുതിരവണ്ടിയിൽ പാർലിമെന്റ് തെരുവ്, സെന്റ് പാട്രിക് കത്തീഡ്രൽ എന്നിവിടങ്ങളിലേക്ക് സവാരി നടത്താൻ കഴിയും. രാത്രിവരെ നീളുന്ന കുതിരസവാരി യൂറോപ്യന്മാർക്ക് ഹരമാണ്. ട്രാം കടന്നുപോയപ്പോൾ നിരത്തു മുറിച്ചുകടക്കുന്ന കാൽനടക്കാരോടൊപ്പം െഫഡറേഷൻ സ്ക്വയറിലേക്ക് നടന്നു.

എതിർവശത്തു സെന്റ് പോൾസ് കത്തീഡ്രൽ ആണ്. യൂറോപ്യൻ േഗാഥിക് െെശലിയിലാണ് പള്ളിയുടെ നിർമിതി. പള്ളിക്കു മുന്നിൽ ‘അഭയാർഥികൾക്ക് സ്വാഗതം’ എന്ന ബാനർ വലിച്ചുകെട്ടിയിട്ടുണ്ട്. പള്ളിയുടെ ചത്വരത്തിൽ കൊത്തിപ്പറക്കുന്ന കടൽക്കാക്കകൾ. പുൽത്തകിടിയിലെ കൽബഞ്ചിൽ ഇരിക്കുന്നവർ മത്സരിച്ചാണ് അവയെ തീറ്റുന്നത്.

flinders5

സമയം ചെലവഴിക്കാൻ കുറേനേരം സെന്റ് പോൾസ് കത്തീഡ്രലിൽ പ്രാർഥനാഹാളിലെ ബഞ്ചിലിരുന്നു. േഗാഥിക് വാസ്തുകലയിൽ 1891–ൽ പണി പൂർത്തിയാക്കിയ ബ്രഹ്മാണ്ഡ ദേവാലയമാണിത്. പള്ളിക്കകത്തെ മരപ്പണികളും ആംഗ്ലിക്കൻ പേർഷ്യൻ തറയോടുകളും പഴമയുടെ സാക്ഷ്യമാകുന്നു. ചില്ലുജാലകങ്ങളിൽ കമനീയമായ ചിത്രപ്പണികൾ. ഒട്ടേറെ സന്ദർശകർ ഇതിനകത്ത് ചുറ്റിയടിക്കുന്നുണ്ട്. മച്ചിലെ മരപ്പണിയും െപയിന്റിങ്ങും എടുത്തുപറയേണ്ടതാണ്. പള്ളിക്കകത്ത് ഒട്ടേറെ പ്രദർശനവസ്തുക്കളുണ്ട്. ഒരു വലിയ െെപപ്പ് ഒാർഗൻ കൊയർ പാടുന്നവർ കുർബാനസമയത്ത് ഉപയോഗിക്കുന്നു. 1891–ൽ ഇംഗ്ലണ്ടിൽ നിർമിച്ചതാണിത്.

നിമിഷങ്ങൾ മണിക്കൂറുകളായി പരിവർത്തനം ചെയ്യുന്നത് ഓർത്തപ്പോൾ കത്തീഡ്രലിന്റെ മുൻപില്‍ നിന്നുതന്നെ ആദ്യം വന്ന ട്രാമിൽ കയറി ഫ്ലിന്റേഴ്സ് സ്ട്രീറ്റിനോട് തൽക്കാലം വിടപറഞ്ഞു.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations
  • Travel Stories