Tuesday 07 September 2021 11:23 AM IST : By സ്വന്തം ലേഖകൻ

വീണ്ടും ചിലത് തെളിയിക്കാൻ CBI യുമായി ഞങ്ങളെത്തും... : മമ്മൂട്ടിക്ക് ജൻമദിനാശംസകൾ നേർന്ന് കെ.മധു

mammootty10

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ജൻമദിനാശംസകൾ നേർന്ന് സംവിധായകൻ കെ.മധു.

‘ഹൃദയം നിറയുന്ന സ്നേഹമാണ് എനിക്ക് ശ്രീ. മമ്മൂട്ടി . സ്നേഹം നൽകുന്ന ഹൃദയമാണ് മമ്മൂട്ടിയുടേത്. ആ താരസൂര്യന്റെ ജന്മദിനമാണിന്ന്. അത്ഭുതമാണ് ക്യാമറയ്ക്ക് മുന്നിലും ജീവിതത്തിലും മമ്മൂട്ടിയെന്ന മനുഷ്യൻ. ഗോൾഡൻ വിസ സ്വീകരണ ചടങ്ങിലും ഗാംഭീര്യമുള്ള ആ ശബ്ദത്തിൽ കേരളത്തിലെ പ്രേക്ഷകരോടുളള സ്നേഹം ചേർത്തുപിടിച്ച് നിറകുടം തുളുമ്പില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. പ്രേക്ഷകർക്കായ് വീണ്ടും ചിലത് തെളിയിക്കാൻ CBI യുമായി ഞങ്ങളെത്തും... ഒരിക്കൽകൂടി താരസൂര്യന് ‘മമ്മൂട്ടിയെപ്പോലെ അദ്ഭുതകരമായ ജന്മദിനം ആശംസിക്കുന്നു’. ആ അത്ഭുതങ്ങൾ തുടരട്ടെ … സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ’.– കെ.മധു ഫെയ്സ്ബുക്കിൽ കുറിച്ചു.