ബുക്കർ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീ ‘ബാക്ക്‌വാട്ടേഴ്സ് വീടിന്റെ ശാന്തതയിൽ’ എന്ന് കയ്യൊപ്പു ചാർത്തിയ തന്റെ പുസ്തകമാണ് വീട്ടുടമസ്ഥ ഷെറി മർക്കോസിനു സമ്മാനിച്ചത്.
ഇവിടെയെത്തുന്ന ഒാരോരുത്തരുെടയും മനസ്സിൽ അത്രമാത്രം സ്വാധീനം ചെലുത്തുന്ന രീതിയിലാണ് ആർക്കിടെക്ട് രമേശ് തരകന്റെ ഡിസൈൻ. വിഖ്യാത ശ്രീലങ്കൻ ആർക്കിടെക്ട് ജെഫ്രി ബാവായുടെ ട്രോപ്പിക്കൽ മോേഡണിസം എന്ന ശൈലി ‘ബാക്ക്‌വാട്ടേഴ്സ് ഹോം’ എന്നു പേരിട്ട ഇൗ വീട്ടിൽ ധാരാളം കാണാം.
തീരദേശ നിയമപ്രകാരം, നിലവിലുണ്ടായിരുന്ന വീടിന്റെ ഫുട്പ്രിന്റിൽ വേണമെന്നതും ഷെറിയുെട പഴയ വീടിന്റെ തടിയും ജനലുകളും പുനരുപയോഗിക്കണമെന്നതുമായിരുന്നു പുതിയ വീടിന്റെ ഡിസെനിൽ ആർക്കിടെക്ട് രമേശ് തരകനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ.
പഴയ വീട് പൊളിച്ച് അതിനു മുകളിലാണ് പുതിയ വീട് നിർമിച്ചത്. പഴയ മേൽക്കൂരയുടെ കണക്കുകൾ വരെ ഇവിടെ പൊരുത്തപ്പെടുത്തി. പ്രകൃതിദത്ത സാമഗ്രികൾ മാത്രം ഉപയോഗിച്ചു. ചെറിയ ജനാലകളിൽ ഗ്ലാസ്സ് കൂട്ടിച്ചേർത്തും ക്രോസ് വെന്റിലേഷന് പ്രാധാന്യം കൊടുത്ത് കായൽക്കാഴ്ചകൾ ഉറപ്പുവരുത്തിയുമാണ് നവീനമായ ഗ്രാമ്യാനുഭവം രമേശ് തരകൻ മെനഞ്ഞെടുത്തത്.
ലണ്ടനിൽ യൂണിവേഴ്സിറ്റി പ്രഫസറായ ഷെറിയുടെ അവധിക്കാല വസതിയാണിത്. പഴയ വീടിന്റെ തടിയും കല്ലും ഫർണിച്ചറുമെല്ലാം പുനരുപയോഗിച്ചു എന്നതാണ് ആർക്കിടെക്ടിന്റെ മികവ്.
ഉൗണുമുറിയും കിടപ്പുമുറികളും തുറക്കുന്നത് പിറകിലെ കായൽ കാഴ്ചയിലേക്കാണ്. അഴികളില്ലാത്ത ജാലകങ്ങൾ കാഴ്ചയ്ക്കും കാറ്റിനും ഒട്ടും തടസ്സം സൃഷ്ടിക്കുന്നില്ല. എല്ലാ മുറികളും ക്രോസ് വെന്റിലേഷനാൽ സമൃദ്ധം.
താഴത്തെ നിലയിൽ അടുക്കളയും കിടപ്പുമുറിയും ഒഴിച്ച് ബാക്കി ഇടങ്ങൾ പരസ്പരം തുറന്നുകിടക്കുന്നു. പഴയ വീടുകളെ ഒാർമിപ്പിക്കുന്ന തരത്തിൽ തടി മച്ചിന്റെ മേൽക്കൂരകൾ നല്ല പൊക്കത്തിൽ വിശാലത കൂട്ടുന്നു. ആന്റിക് ഷോപ്പിൽ നിന്നു വാങ്ങിയ രണ്ട് തടി ബീമുകൾ ഉൗണുമുറിയിൽ ശ്രദ്ധ കവരുന്നു.
ഉൗണിടത്തോട് ചേർന്ന ലോഞ്ച് ഏരിയ മാത്രം ഇത്തിരി താഴ്ചയിലാണ് ചെയ്തിരിക്കുന്നത്. സുഖകരമായ ഇൻബിൽറ്റ് ഇരിപ്പിടങ്ങളാണ് ഇവിടെ. ഇവിടെ ഇരുന്നാലും തൊട്ടപ്പുറത്ത് കായലും ചീനവലയുമെല്ലാം കാണാം. പുറത്ത് സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. മുകളിലാണ് മൂന്നു കിടപ്പുമുറികളും ഇടനാഴിയും.
പഴയ കാല ചാരുതയുള്ള ഫർണിച്ചറും ഫർണിഷിങ്ങും മിതമായി ഉപയോഗിച്ചിരിക്കുന്നു. കിണ്ടി, വിളക്ക്, ആട്ടുകല്ല് തുടങ്ങിയവ നടുമുറ്റത്ത് അലങ്കാരമാവുന്നു. വിരസമാകാവുന്ന അകത്തളത്തിൽ പ്രസരിപ്പേകുന്നത് ഒാറഞ്ച് നിറത്തിലുള്ള ഫർണിച്ചറും പെയിന്റിങ്ങുകളുമാണ്.
ആധുനിക സ്പർശം ഇല്ലാതെ കാലാതീതമായ ഭംഗിയോെട ഇനിയും കാലങ്ങളോളം ബാക്‌വാട്ടേഴ്സ് വീട് അതിഥികളെ അതിശയിപ്പിക്കുമെന്നുറപ്പ്.
ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ
Project Facts:
Area: 5400 sqft Owner: ഷെറി മർക്കോസ് Location: ചെറായി Design: ഡിസൈൻ കംബൈൻ, കൊച്ചി admin.designcombine.com