Friday 04 October 2024 02:20 PM IST : By സ്വന്തം ലേഖകൻ

‘വിളവെടുപ്പ് താമസിച്ചാൽ കിഴങ്ങ് കട്ടിയാകും’; റാഡിഷിന്റെ നടീൽ, പരിപാലനം ഇവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

radish-plant

ശീതകാലവിളയായ റാഡിഷ് സമതല പ്രദേശങ്ങളിൽ  ഒക്ടോബർ മുതൽ ഡിസംബർ വരെ/യാണു കൃഷി ചെയ്യുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെയും. 

∙ ജൈവസമ്പുഷ്ടമായ ഇളക്കലുള്ള മണ്ണാണു നല്ലത്. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്ന തുറസ്സായ സ്ഥലത്തു വിത്തുകൾ പാകുക. നിലമൊരുക്കി ഒരു സെന്റിന് 200 കിലോ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം ചേർക്കണം. അമ്ലത്വമുണ്ടെങ്കിൽ സെന്റിനു രണ്ടു കിലോ കുമ്മായം ചേർക്കണം.

∙ ഒരടി ഉയരത്തിൽ വാരങ്ങൾ എടുത്തു നനച്ചു 10 സെമീ  അ കലത്തിൽ വിത്തുകൾ പാകണം. നേരിയ അളവിൽ മേൽമണ്ണ് മണൽമിശ്രിതം കൊണ്ടു വിത്തു മൂടണം. തുടർന്ന് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ്  ചേർത്തു തളിക്കുക. തൈകൾ കിളിർക്കുമ്പോൾ പത്തു സെമീ അകലത്തിനിടയിലുള്ളവ തൈകൾ പറിച്ചു മാറ്റണം. 

∙ ജൈവവളങ്ങൾ (പിണ്ണാക്ക്, ചാണകം, എല്ലുപൊടി) മൂന്നു – നാലു ദിവസം പുളിപ്പിച്ചത് ഒന്ന് : 10 അനുപാതത്തിൽ നേർപ്പിച്ചത് രണ്ടാഴ്ചയ്ക്കു ശേഷം പത്തു ദിവസത്തിലൊരിക്കൽ നൽകണം. മാസത്തിലൊരിക്കൽ ട്രൈക്കോഡെർമ സമ്പുഷ്ടചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് ഇവ യോജിപ്പിച്ചു വളമായിടുക.  

∙ 45–50 ദിവസമാകുമ്പോൾ ശ്രദ്ധയോടെ വിളവെടുക്കണം. താമസിച്ചാൽ കിഴങ്ങ് കട്ടിയാകും. വേപ്പിൻ കുരു സത്ത്, കാന്താരി, ഗോമൂത്രം, ബ്യൂവേറിയ തുടങ്ങിയവ തളിക്കാം. രണ്ടാഴ്ച ഇടവിട്ട് ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തു കലക്കി തളിക്കുക. ജൈവകീടനാശിനികളും കീടങ്ങളെ നിയന്ത്രിക്കും.

കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

Tags:
  • Vanitha Veedu