Wednesday 03 June 2020 02:55 PM IST

വെറും 20 ലക്ഷത്തിനാണ് ഈ വീട് പണിഞ്ഞതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?; ചെലവ് കുറച്ചത് ഇങ്ങനെ

Ali Koottayi

Subeditor, Vanitha veedu

20-lakh-home

കുറഞ്ഞ ബജറ്റിൽ വീടൊരുക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. അപ്പോഴും വീടിന്റെ സൗകര്യത്തിലും സൗന്ദര്യത്തിലും വിട്ടു വീഴ്ച ചെയ്യുകയുമില്ല. മലപ്പുറം പുറത്തൂരിലെ ഫിറോസിനു വേണ്ടി ആർക്കിടെക്ട്‌ മുഹമ്മദ് ഷാ ഡിസൈൻ ചെയ്ത വീട് ആരെയും ആകർഷിക്കും. 20 ലക്ഷത്തിനാണ് വീട് പൂർത്തിയായത് എന്നറിയുമ്പോഴാണ് കൂടുതൽ അൽഭുതം. 1200 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറിയുള്ള വീട്ടിൽ ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, പാഷ്യോ, കിച്ചൻ, വർക് ഏരിയ എന്നിവയാണ് മറ്റു സൗകര്യങ്ങൾ.

20_3
20-_4

വീട്ടുകാരുടെ ബജറ്റിനുള്ളിൽ നിന്ന് ഡിസൈൻ ചെയ്യാൻ ശ്രദ്ധിച്ചു. കന്റംപ്രറി ശൈലിയിൽ പ്രകൃതിയോട് ഇണങ്ങിയുള്ള രൂപകൽപനയാണ് നടത്തിയത്. ഇന്റർ ലോക്ക് ബ്രിക്ക് കൊണ്ടാണ് ഭിത്തി. എക്സ്റ്റീരിയറിൽ ചിലയിടങ്ങളിൽ ഭിത്തി തേക്കാതെ നിലനിർത്തുകയും ബാക്കി പുട്ടി ഫിനിഷ് ചെയതു. ഫ്ലാറ്റ് റൂഫിനൊപ്പം ചരിഞ്ഞ മേൽക്കൂര നൽകി. ഓപ്പൺ ടെറസിൽ ഭാവിയിൽ മുറികൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് " മുഹമ്മദ് ഷാ പറയുന്നു.
വിശാലതയ്ക്ക് പ്രധാന്യം നൽകിയ അകത്തളം തുറന്ന നയത്തിലാണ് ക്രമീകരിച്ചത്. ഇത് കൂടുതൽ സ്ഥലലഭ്യതയും ഉറപ്പുവരുത്തുന്നു. റസ്റ്റിക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചത്. ഡബിൾ ഹൈറ്റിലുള്ള ഡൈനിങ് ഏരിയയിൽ നിന്ന് പാഷ്യോയിലേക്കിറങ്ങാം.

20_7
20-_-1

സൗകര്യങ്ങൾക്ക് മുൻതൂക്കം നൽകിയാണ് കിടപ്പുമുറികൾ ക്രമീകരിച്ചത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വലിയ ജനലുകൾ കാറ്റും വെളിച്ചവും നന്നായി അകത്തെത്തിക്കുന്നു. മോഡുലാർ അടുക്കളയാണ് മറ്റൊരു ആകർഷണം സ്റ്റോറേജിന്‌ മുൻതൂക്കം നൽകിയുള്ള ക്രമീകരണം. സമീപം വര്‍ക് ഏരിയ ക്രമീകരിച്ചു.

ചെലവ് കുറച്ച ഘടകങ്ങൾ

• വീടിന്റെ വലുപ്പം കുറച്ച് ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി.

* ഇന്റർലോക്ക് ബ്രിക്ക് കൊണ്ട് ഭിത്തി.

* അകത്തള അലങ്കാരങ്ങളിൽ നിയന്ത്രണം. ഫോൾസ് സീലിങ് നൽകിയില്ല.

*തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ജനൽ പടികൾ സ്റ്റീലിൽ നൽകി. ഷട്ടറും, വാതിലും തടിയിൽ നൽകി. സോഫ്റ്റ് വുഡിൽ ആവശ്യമുള്ള ഫർണീച്ചർ പണിയിച്ചു.

കടപ്പാട്: മുഹമ്മദ് ഷാ
Innarch disignstudio, Tirur, 98957 79295
സ്ട്രക്ച്ചറർ - ഷുഹൈബ്
Naval builders, Tirur

20_2