Saturday 23 January 2021 03:02 PM IST

90 സെന്റിലെ 12500 ചതുരശ്രയടി ബംഗ്ലാവ്; ആ അദ്ഭുത വീടൊന്നു കാണാം...

Sreedevi

Sr. Subeditor, Vanitha veedu

1

സ്വന്തമായി ഒരു കൊട്ടാരം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും കൊട്ടാരം പോലൊരു വീട് കണ്ടുരസിക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. അങ്ങനെ ഒരു വീട് കാണാൻ ഇഷ്ടമുള്ളവരേ, മലപ്പുറം ജില്ലയിലെ കടപ്പാടിയിലുള്ള ഈ വീട് നമുക്കൊന്ന് ആസ്വദിക്കാം. 90 സെന്റിൽ, പച്ചപ്പിനു നടുവിലാണ് 12500 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവിന്റെ നിർമാണം.

2


മലപ്പുറത്തുള്ള എൻവി അസോഷ്യേറ്റ്സിലെ എൻജിനീയർമാരായ എൻ.വി. അഷറഫും അനസ് ബാബുവും ഇന്റീരിയർ ഡിസൈനറായ ഷംനാസുമാണ് വീട് ഒരുക്കിയത്. പ്രവാസിമലയാളിയായ നാസറിന്റെ വീടാണിത്.

3


സിറ്റ്‌ഔട്ടിൽ നിന്ന് ഫോയറിലേക്കും അവിടെ നിന്ന് മറ്റു മുറികളിലേക്കും പ്രവേശിക്കുന്ന വിധത്തിലാണ് പ്ലാൻ. ഫോയറിൽ നിന്ന് ലിവിങ്ങിലേക്കും വാഷ് ഏരിയയിലേക്കുമുള്ളതാണ് ഒരു കവാടം.

4


കൂടാതെ, വീടിന്റെ പ്രധാനഭാഗമായ ഹാളിലേക്കും ഫോയറിൽ നിന്നു പ്രവേശിക്കാം. ഈ ഹാളിലാണ് ഡൈനിങ് ഏരിയ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെനിന്നു തന്നെയാണ് ഗോവണിയുടെ തുടക്കവും. ലേഡീസ് സിറ്റിങ് വരുന്നതും ഹാളിന്റെ ഭാഗമായാണ്. കിടപ്പുമുറികളിലേക്കും അടുക്കളയിലേക്കും ഈ ഹാളിൽ നിന്നു പ്രവേശിക്കാവുന്ന രീതിയിലാണ് ക്രമീകരണം.

6


ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് കിടപ്പുമുറികളാണുള്ളത്, മാസ്റ്റർ ബെഡ്റൂമും മറ്റ് രണ്ട് കിടപ്പുമുറികളും. പ്രാർഥനാമുറിയും ഇവിടെതന്നെയാണ്. അടുക്കളയോടു ചേർന്ന് വർക്ഏരിയയുമുണ്ട്.
മുകളിലെ നിലയിൽ ഒരു പാസേജിൽ നിന്നാണ് മുറികളിലേക്കുള്ള പ്രവേശനം. അപ്പർ ലിവിങ് ഏരിയയും മൂന്ന് കിടപ്പുമുറികളും ജിം റൂമുമാണ് ഇവിടെ പ്രധാനമായി ഉള്ളത്.

5


ടർക്കിഷ് തീം ആണ് വീടിനു നൽകിയത്. അറബിക് കൊട്ടാരങ്ങളുടെ മാതൃകയിലാണ് വീട്.
ഗോവണിയുടെ ഹാൻഡ് റെയിൽ പൂർണമായി മെറ്റൽ അലോയികൊണ്ടു നിർമിച്ചതാണ്. ഫർണിച്ചർ പൂർണമായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയതു. കർട്ടനും ലൈറ്റുകളും ദുബായ്‌യിൽ നിന്നു വാങ്ങി.  

8


ആവശ്യത്തിനു സ്ഥലമുള്ളതിനാൽ ലാൻഡ്സ്കേപ്പിന് നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. ഡ്രൈവേയുടെ ഇരുവശത്തും ബഫല്ലോ ഗ്രാസ് ആണ്. ലാൻഡ്സ്കേപ്പ് ഫലവൃക്ഷങ്ങൾ നട്ട് പ്രയോജനപ്പെടുത്തി. പൂന്തോട്ടത്തിനു നടുവിലെ സ്വിമ്മിങ് പൂൾ വീടിന്റെ ലക്ഷ്വറി ലുക്കിനോടു ചേർന്നു നിൽക്കുന്നു.

9


കടപ്പാട്: എൻവി അസോഷ്യേറ്റ്സ്, മലപ്പുറം.
ഫോൺ: 85920 90300, 99955 08622