Thursday 22 August 2019 04:37 PM IST : By സ്വന്തം ലേഖകൻ

കന്റെംപ്രറി എന്നാൽ എന്താണെന്നറിയാമോ? നിയാസിന്റേയും സിൻസിയുടേയും വീടിലുണ്ട് അതിനുത്തരം

contremporary

കന്റെംപ്രറി..കന്റെംപ്രറി... എന്ന് എല്ലാവരും പറയാറുണ്ട്, എന്താണീ കന്റെപ്രറി വീട്? വർത്തമാന കാലത്ത് ഏറ്റവും പ്രചാരം നേടിയ കെട്ടിടനിർമാണശൈലിയാണ് കന്റെംപ്രറി നിർമാണശൈലി. തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് നിയാസ്–സിൻസി ദമ്പതികൾക്കു വേണ്ടി ആർക്കിടെക്ടുമാരായ മനുരാജും അർജുനും ഡിസൈൻ ചെയ്ത വീട് ഒരു കന്റെംപ്രറി സുന്ദരിയാണ്.

ലിവിങ്–ഡൈനിങ്

കുടുംബത്തിന് ഒത്തുകൂടാനുള്ള ഇടങ്ങൾ കൂടുതൽ വേണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഫാമിലി ലിവിങ്

L ആകൃതിയുള്ള ഹാളാണ് ഫാമിലി ലിവിങ്ങും ഊണുമുറിയുമായി തിരിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്ങിന്റെ ഒരു ഭിത്തിയോടു ചേർന്ന് കോർട്‌യാർഡ്, ജനലുകൾ തുടങ്ങിയ എയർഹോളുകൾ സജ്ജീകരിച്ചു.

അടുക്കള

പഴയ വീട്ടിലെ വലിയ അടുക്കളയും ഊണുമുറിയും തന്നെ എപ്പോഴും പേടിപ്പിച്ചിരുന്നെന്ന് സിൻസി പറയുന്നു. അതുകൊണ്ടുതന്നെ ചെറിയ അടുക്കളയും ഊണുമുറിയും മതിയെന്ന് ആദ്യമേ ആവശ്യപ്പെട്ടു.

സ്റ്റഡി ഏരിയ

വീടിന്റെ ഏതുഭാഗത്തുനിന്നും കണ്ണെത്തുന്ന സ്ഥാനത്ത് കുട്ടികളുടെ പഠനമുറി വേണമെന്നായിരുന്നു മറ്റൊരാവശ്യം.

ഗോവണിയുടെ ആദ്യത്തെ ലാൻഡിങ്ങിൽ പഠനമുറി ക്രമീകരിച്ചാൽ അകത്തളത്തിന് പല അടുക്കുള്ളതായി തോന്നുകയും വിരസത ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും. ഇതു മനസ്സിൽ കണ്ട്, ഗോവണി കേന്ദ്രീകരിച്ചാണ് വീട് ഡിസൈൻ ചെയ്തു തുടങ്ങിയതെന്ന് മനുരാജ് പറയുന്നു. സ്റ്റഡി ഏരിയ കൂടി വന്നതോടെ വിശാലമായ ഗോവണിയുടെ അടിയിൽ പ്രാർഥനാ മുറിക്കും സ്ഥലം കിട്ടി.

കിടപ്പുമുറികൾ

നാല് കിടപ്പുമുറികളാണ്. താഴെ രണ്ടും അതിനു നേരെ മുകളിൽ മറ്റു രണ്ടെണ്ണവും. മറൈൻ പ്ലൈ കാബിനറ്റുകളും ഡ്രസിങ്–ബാത്റൂമുകളോടും കൂടിയ സൗകര്യങ്ങളെല്ലാമുള്ളവയാണ് കിടപ്പുമുറികൾ. ഫ ർണിച്ചറും ഡൈനിങ്ങിലെ ഷാൻഡ്‌ലിയറും പ്രത്യേകം ഡിസൈൻ നൽകി നിർമിച്ചതാണ്.

ഡെക്ക്

വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതെന്നു ചോ ദിച്ചാൽ കുട്ടികൾ ഗോവണിയുടെ എതിർവശത്തുള്ള ഡെക്കിലേക്കോടും. വെറുമൊരു സിറ്റ്ഔട്ട് എന്നതിനപ്പുറം കുട്ടികൾക്ക് രാവും പകലും കളിക്കാനുള്ള സ്ഥലമാണിത്. ഉയർത്തിക്കെട്ടിയ മതിലും മതിലിനും വീടിന്റെ ഭിത്തിക്കും ഇടയിൽ നിർമിച്ച ഗെയ്റ്റും ഇവിടം സുരക്ഷിതമാക്കുന്നു.

ജനലുകൾ

വലിയ ജാലകങ്ങൾ എല്ലാ മുറികളിലും വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കുന്നു. നിരക്കി നീക്കാവുന്ന യുപിവിസി ജനലുകളും റെഡിമെയ്‍ഡ് വാതിലുകളുമാണ് ഇവിടെ.

കിടപ്പുമുറികളുടെ ജനലുകൾ ‘ഐ ലെവലിന്’ മുകളിലായതിനാൽ സ്വകാര്യതയ്ക്കുവേണ്ടി അടച്ചിടേണ്ടിവരില്ല. ഡൈനിങ് ഏരിയയിലും ഫാമിലി ലിവിങ്ങിലുമെല്ലാം ലിന്റലിനു മുകളിലാണ് ജനലുകൾക്ക് സ്ഥാനം നൽകിയിരിക്കുന്നത്.

Tags:
  • Architecture