Friday 05 February 2021 05:12 PM IST

വലിയ വീട്ടിൽ നിന്ന് ചെറിയ വീട്ടിലേക്ക് മാറിയതിന്റെ ബുദ്ധി, നാല് സെന്റില്‍ മൂന്ന് കിടപ്പുമുറി വീട്, സൗകര്യങ്ങളിൽ കുറവില്ലാതെ

Ali Koottayi

Subeditor, Vanitha veedu

jaleel1

പുതിയ വീട് പണിയുമ്പോൾ താമസിക്കുന്ന വീടിനേക്കാൾ വലുപ്പം വേണമെന്നും ആഗ്രഹിക്കുന്നത് സ്വാഭാവികം. എന്നാൽ‌ മഞ്ചേരി തുറക്കലിലെ ജലീലിന്റെയും കുടുംബത്തിന്റെയും ഇഷ്ടം നേരെ തിരിച്ചായിരുന്നു. നിലവിലെ വീട് 3000 ചതുരശ്രയടിക്ക് മുകളിലുണ്ട്. വിശാലമായ ഇടങ്ങൾ. ചെറിയ കുടുംബത്തിന് ഇത്രയും വലിയ വീട് വേണ്ട എന്ന തീരുമാനത്തിലാണ് രണ്ടമാതൊരു വീട് പണിയാൻ ആലോചിക്കുന്നത്. ‘‘വൃത്തിയായി സൂക്ഷിക്കാനും ചെറിയ വീട് തന്നെയാണ് നല്ലത്. അംഗങ്ങൾക്കനുസരിച്ച സൗകര്യങ്ങളും മതിയല്ലോ.’’ ജലീൽ പറയുന്നു. പുതിയ ഡിസൈനിൽ വീട് പണിയാൻ പഴയ വീടിന്റെ തന്നെ മുന്നിലുള്ള സ്ഥലം തിരഞ്ഞെടുത്തു. 1860 ചതുരശ്രയടിയിൽ‌ വീട് ഡിസൈൻ ചെയ്ത് നൽകിയത് ഡിസൈനറായ ഷഫീഖ്.

jaleel2

നാല് സെന്റ് പ്ലോട്ട് ക്രിയാത്മകായി ക്രമീകരിച്ചതാണ് പ്രധാന പ്രത്യേകത. സൗകര്യങ്ങളിൽ കുറവ് വരുത്താൻ വീട്ടുകാർ ഒരുക്കാമായിരുന്നില്ല. കന്റെപ്രറി ശൈലിയിലാണ് വീടിന്റെ ഡിസൈൻ. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്. കിച്ചൻ, വർക്ക് ഏരിയ, മൂന്ന് കിടപ്പുമുറി എന്നിങ്ങനെയാണ് സൗകര്യങ്ങൾ.

jalleel3

വാതിലുകളുടെയും ജനലിന്റെയും കട്ടിളകൾ അയേണിലാണ് നൽകിയത്. കിടപ്പുമുറികൾ വിശാലമായി തന്നെ ക്രമീകരിച്ചു. അകത്തളത്തലെ ഏറ്റവും വലിയ ഇടം കിടപ്പുമുറികളാണ്. ഫ്ലോറിൽ ടൈല്‍ വിരിച്ചു. പ്ലൈവുഡ്– മൈക്ക കോംപിനേഷനിലാണ് കിച്ചൻ കാബിനറ്റുകളും വാഡ്രോബുകളും ഒരുക്കിയത്.

jaleel4

അകത്തളത്തിലെ മറ്റൊരു ചന്തം ഫോൾസ് സീലിങ് ആണ്. മുഴുവനായും ഫോൾ‍സ് സീലിങ് ചെയ്തിട്ടില്ല, എന്നാൽ കാഴ്ചയിൽ മുഴുവൻ ഫോൾസ് സീലിങ് ചെയ്താതായി തോന്നും. പുട്ടി ഫിനിഷ് ചെയ്തതാണ് ഇതിനു കാരണം. ഫർണിച്ചർ എല്ലാം അകത്തളത്തിന് അനുയോജ്യമായത് വാങ്ങി. വലിയ ജനലുകവ്‍ അകത്തളത്തിൽ കൂടുതൽ വായു സഞ്ചാരം ഉറപ്പ് വരുത്തുന്നു. കട്ട വിരിച്ച് മുറ്റം മനോഹരമാക്കി. പഴയ വീട് വാടകയ്ക്ക് കൊടുത്തു.

ഡിസൈൻ : shafeek M K

Cob Archstudio

Manjeri

9745220422 

Tags:
  • Vanitha Veedu