Thursday 25 March 2021 12:18 PM IST

5 സെന്റിലെ വീതികുറഞ്ഞ പ്ലോട്ട്: കാഴ്ചക്കാരെ അമ്പരപ്പിച്ച് വെറും 18 ലക്ഷം ചെലവിൽ ബഡ്ജറ്റ് വീട്

Ali Koottayi

Subeditor, Vanitha veedu

mirshad 1

ചെറിയ പ്ലോട്ട്, ചെലവ് ഇവ രണ്ടുമാണ് പ്രധാനമായും സാധാരമക്കാരന്‍ വീട് പണി ആലോചിക്കുമ്പോൾ വെല്ലുവിളി സൃഷ്ടിക്കുക. ചെറിയ പ്ലോട്ടിൽ എങ്ങിനെ ചെലവ് കുറച്ച് വീട് പൂർത്തിയാക്കാം എന്ന പഠനമായിരിക്കും പിന്നീട് നടത്തുക. അങ്ങനെ ആലോചിക്കുന്നർക്കുള്ള വീട് മാതൃകയാണ് തൃശൂർ നാട്ടിക സ്വദേശികളായ സിറാജിന്റെയും ഹിസാനയുടെയും വീട്. മുഹമ്മദ് മിർഷാദ് ആണ് വീട് ഡിസൈന്‍ ചെയ്തത്. രണ്ട് കിടപ്പുമുറിയും മറ്റു സൗകര്യങ്ങളുമെല്ലാം ഉൾപ്പെടുത്തിയ 1100 ചതുരശ്രയടി വീടിന് 18 ലക്ഷം രൂപയാണ് ആകെ ചിലവായത്.

mirshad 2

‘‘വീതി കുറഞ്ഞ ചെറിയ പ്ലോട്ടായിരുന്നു. കഷ്ടിച്ച് അഞ്ച് സെന്റ്, അതിനനുസരിച്ചാണ് ഡിസൈൻ ചെയ്തത്. രണ്ടു കിടപ്പുമുറി എന്നതും വീട്ടുകരുടെ ആവശ്യമായിരുന്നു. നീളത്തിലുള്ള പ്ലോട്ടിന്റെ ഘടനയ്ക്കനുസരിച്ചാണ് അകത്തളം ക്രമീകരിച്ചത് ആവശ്യങ്ങൾ മാത്രം ഉൾപ്പെടുത്തി.അംഗങ്ങൾക്കു മാത്രമുള്ള സൗകര്യവും ക്രമീകരിച്ചു. ഒരിഞ്ച് സ്ഥലം പോലും കൂടുതലായി ഇല്ല. പ്രയോജനപ്പെടുത്താവുന്ന ഇടങ്ങൾ മാത്രം.

mirshad 3

മെറ്റീരിയൽസിന്റെ തിരഞ്ഞെടുപ്പിലാണ് ബജറ്റ് നിയന്ത്രിക്കാനായത്. ഗുണമേൻ‌മയുള്ള വലിയ വിലയില്ലാത്തത് തിരഞ്ഞെടുത്തു. ഉദാഹരണത്തിന് 50 രൂപയില്ഡ താഴെ വില വരുന്ന നല്ലയിനം ടൈലാണ് ഫ്ലോറിന് ഉപയോഗിച്ചത്. മനസ്സിൽ കണ്ട ബജറ്റില്‍ തന്നെ വീടു പണി മുഴുവൻ തീർക്കണമെന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു.’’ മിർഷാദ് പറയുന്നു.

mirshad 4

കിടപ്പുമുറിക്കു പുറമെ സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, വാഷ്ഏരിയ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. ഒരു കിടപ്പുമുറി മാത്രമാണ് അറ്റാച്ച്ഡ്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലാണ് സ്റ്റെയര്‍ നല്‍കിയത്. അകത്തളത്തിന് അനുയോജ്യമായ ഫർണിച്ചർ വാങ്ങി ഉപയോഗിച്ചു. ആഞ്ഞിലിയിലാണ് വീടിന്റെ തടി പണികൾ ചെയ്തത്. ഗ്രാനൈറ്റ് ആണ് കിച്ചൻ കൗണ്ടർ ടോപ്. സിമന്റ് സോളിഡ് ബ്ലോക് കൊണ്ടാണ് ഭിത്തി കെട്ടിയത്.

mirshad 5

കടപ്പാട്: മുഹമ്മദ് മിർഷാദ്

മിർഷാ ആൻഡ് അസോസിയേറ്റ്സ്

കോഴിക്കോട്, 9947141002

Tags:
  • Vanitha Veedu