Friday 17 April 2020 03:14 PM IST

വലിയ വില നൽകി സ്റ്റോൺ ക്ലാഡിങ് ചെയ്യേണ്ട; ചുവരിന് സ്റ്റോൺ ഫിനിഷ് എളുപ്പത്തിൽ നൽകാം...

Sunitha Nair

Sr. Subeditor, Vanitha veedu

1

ഭിത്തി സുന്ദരമാക്കാൻ പല വഴികളുണ്ട്. അതിൽ ചിലതാണ് സ്റ്റോൺ ഫിനിഷും ആർട് വർക്കും. ചുമരുകൾക്ക് കരിങ്കല്ല്, ചെങ്കല്ല്, ഇഷ്ടിക തുടങ്ങിയ സ്റ്റോൺ ഫിനിഷ് നൽകാം. കൂടാതെ, ഇഷ്ടമുള്ള ഡിസൈനുകൾ, രൂപങ്ങൾ തുടങ്ങിയവ വഴി ഭിത്തി അലങ്കരിക്കുകയുമാകാം.

2

പ്രകൃതിദത്ത കല്ലുകളുടെ പൊടി സ്പ്രേ ചെയ്താണ് ചുമരുകൾക്ക് ഇഷ്ട സ്റ്റോൺ ഫിനിഷിങ് നൽകുന്നത്. ആദ്യം പ്ലാസ്റ്റർ ചെയ്ത ഭിത്തിയിൽ കറുപ്പ്/ വെളുപ്പ് എമൽഷൻ അടിക്കുന്നു. അതു കഴിഞ്ഞ് ഡബിൾ സൈഡ് ടേപ് ഉപയോഗിച്ച് ആവശ്യമുള്ള ഡിസൈൻ സെറ്റ് ചെയ്യുന്നു. അതിനു മുകളിലേക്ക് നാച്വറൽ സ്റ്റോണിന്റെ പൊടി സ്പ്രേ ചെയ്യുന്നു. പിയു കോട്ടിങ് ചെയ്തു കഴിഞ്ഞാൽ ഭിത്തി റെഡി.ബുദ്ധൻ, മരം, പൂക്കൾ തുടങ്ങിയ രൂപങ്ങളും ഡിസൈനുകളും നാച്വറൽ സ്റ്റോണിന്റെ പൊടി കുഴച്ച് കൈ കൊണ്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

3

നനഞ്ഞാലോ വെയിലേറ്റാലോ കുഴപ്പമില്ല. ഇന്റീരിയർ, എക്സ്റ്റീരിയർ ഭിത്തിയിൽ ചെയ്യാം. ഭിത്തി വെള്ളം ഉപയോഗിച്ച് കഴുകുകയുമാകാം. 400 ചതുരശ്രയടിയിൽ സ്റ്റോൺ ഫിനിഷ് നൽകാൻ രണ്ട് ദിവസം മതി. സ്റ്റോൺ ഫിനിഷിന് ചതുരശ്രയടിക്ക് 130 രൂപയും ആർട് വർക്കിന് ചതുരശ്രയടിക്ക് 200-250 രൂപയും ചെലവു വരും.

കടപ്പാട്:

ഗിരീഷ് കുമാർ, ഡ്രീം ഡെക്കർ, തിരുവനന്തപുരം, ഫോൺ: 97477 93114