നാടിന്റെ നട്ടെല്ല്
കേരളത്തിന്റെ വ്യവസായ വളർച്ചയിൽ ഇരുമ്പ്–ഉരുക്ക് മേഖലയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അത്രത്തോളം തന്നെ പ്രാധാന്യമുണ്ട് ഇരുമ്പ്–ഉരുക്ക് വ്യവസായത്തിന്റെ വളർച്ചയിൽ കള്ളിയത്ത് ഗ്രൂപ്പിന്. പണ്ട് പൊന്നാനി, മട്ടാഞ്ചേരി, കോഴിക്കോട് എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ പ്രധാന വ്യവസായങ്ങൾ. അങ്ങനെയൊരു കാലത്താണ് മലപ്പുറത്തെ തിരൂരില്‍ കള്ളിയത്ത് അബ്ദുൾ ഖാദർ ഹാജി വാണിജ്യം ആരംഭിക്കുന്നത്. ദീർഘവീക്ഷണവും കഠിനാധ്വാനവും കൈമുതലാക്കി അദ്ദേഹം വ്യാപാരത്തിന് കൂടുതൽ കരുത്ത് നൽകി. 1940 ൽ അദ്ദേഹത്തിന്റെ മക്കളായ കള്ളിയത്ത് ഖാലിദ് ഹാജിയും കള്ളിയത്ത് മുഹമ്മദ് ഹാജിയും ചേർന്ന് തിരൂരിൽ കള്ളിയത്ത് ഹാർഡ് വെയർ ആരംഭിച്ചതോടെ കള്ളിയത്ത് ഗ്രൂപ്പ് അഭിവൃദ്ധിയിലേക്ക് വേഗം വളരുകയായിരുന്നു.
കള്ളിയത്ത് കുടുംബത്തിലെ മൂന്നാം തലമുറ എത്തിയതോടെ തിരൂരിൽ സാദ്ധ്യമായ പരമാവധി വളർച്ച നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഖാലിദ് ഹാജിയുടെ മകനായ നൂർ മുഹമ്മദ് നൂർഷ, തന്റെ പ്രവർത്തനങ്ങൾ കൊച്ചിയിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പിതാവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. കൊച്ചിയിൽ എത്തിയ നൂർഷ ഒരു റീട്ടെയ്ൽ സ്റ്റീൽ ട്രേഡർ എന്ന നിലയിലാണ് പ്രവർത്തിച്ചത്. അത്ര പരിചിതമല്ലാത്ത പുതിയ വിപണിയും വിപണന രീതിയും വെല്ലുവിളികൾ സൃഷ്ടിച്ചെങ്കിലും അദ്ദേഹം അതൊക്കെ തരണം ചെയ്തു. പിന്നീട് ഹോൾ സെയിലിലേക്ക് ചുവടു മാറിയ കള്ളിയത്ത് ഗ്രൂപ്പ്, ആരോഗ്യകരമായ കച്ചവട രീതിയും സത്യസന്ധതയും മുറുകെപ്പിടിച്ചു. വിപണിയിൽ നടക്കുന്ന അനാരോഗ്യകരമായ കച്ചവടപ്രവണതകൾ കള്ളിയത്തിന് വെല്ലുവിളികൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഗുണനിലവാരം കുറഞ്ഞ സ്റ്റീൽ ബാറുകൾക്ക് അമിതവില ഈടാക്കിയുള്ള ചൂഷണം, സഹിക്ക വയ്യാതെയാണ് സ്വന്തമായി സ്റ്റീൽ ബാറുകൾ നിർമ്മിക്കാൻ കള്ളിയത്ത് ഗ്രൂപ്പ് തീരുമാനിച്ചത്.
രണ്ടായിരത്തോടെ പാലക്കാട് മാനുഫാക്ചറിങ് യൂണിറ്റുകൾ സ്ഥാപിക്കുകയും TOR സ്റ്റീൽ ബാറുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ ടി എം ടി സ്റ്റീൽ ബാർ നിർമ്മാതാക്കൾ എന്ന ഖ്യാതി ഇതിലൂടെ കള്ളിയത്തിന് സ്വന്തമായി. പിന്നീട് 6mm ഒറിജിനൽ സ്റ്റീൽ ബാറുകൾ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ കമ്പനി, Fe500 ഗ്രേഡ് സ്റ്റീൽ ബാറുകൾ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ കമ്പനി എന്നീ ഖ്യാതികൾ കള്ളിയത്ത് ഗ്രൂപ്പിന് സ്വന്തമായി. ഇപ്പോൾ സ്റ്റീൽ ബാറുകൾ മാത്രമല്ല, സ്റ്റീൽഫാബ് എന്നപേരിൽ ഇന്ത്യയിൽ ആദ്യമായി കട്ട് ആൻഡ് ബെൻഡ് സ്റ്റീൽ ബാറുകളും കള്ളിയത്ത് വയേഴ്സ് എന്ന പേരിൽ ISI ഗുണനിലവാരത്തോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ ബൈൻഡിങ് വയറുകളും നിർമ്മിച്ചു. കൈരളി എൽ പി ജി സിലിണ്ടറുകൾ , കവർ ബ്ലോക്കുകൾ എന്നിങ്ങനെയുള്ള ഉത്പന്നങ്ങളും കള്ളിയത്ത് ഗ്രൂപ്പ് നിർമ്മിച്ച് വിപണിയിലെത്തിക്കുന്നു.
പ്രതിസന്ധികളിൽ ഉരുകാത്ത ഉറപ്പ്
2014 വരെ കേരളത്തിൽ വിറ്റഴിച്ചു പോന്നിരുന്ന പല സ്റ്റീൽ ബാറുകൾക്കും ഗുണമേന്മ തീരെ കുറവായിരുന്നു. എന്നാൽ വില ഒട്ടും കുറവുണ്ടായിരുന്നുമില്ല. ഇത്തരത്തിലുള്ള ബ്രാൻഡുകൾ കള്ളിയത്തിന്റെ വിപണിയെ മോശമായി ബാധിച്ചിരുന്നു. എന്നാൽ ലാഭം നേടാനായി ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാന്‍ കള്ളിയത്ത് തയ്യാറായില്ല. 2014 ൽ കേന്ദ്ര സർക്കാർ എല്ലാ സ്റ്റീൽ ഉത്പന്നങ്ങൾക്കും ബി ഐ എസ് മുദ്രണം നിർബന്ധമാക്കി. ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ പല ബ്രാൻഡുകളും ഉത്പന്നങ്ങൾ പിൻവലിച്ചു. എന്നാൽ നേരത്തേ തന്നെ ഉയർന്ന ഗുണനിലവാരം പാലിച്ചിരുന്നതു കൊണ്ട് കള്ളിയത്ത് ടി എം ടിക്ക് വിപണിയിൽ തുടരാനായി. പിന്തുടർന്നു വരുന്ന മൂല്യങ്ങളെ ഒരിക്കലും കൈവിടില്ല എന്ന ഉറച്ച ചിന്താഗതിയാണ് പ്രതിസന്ധികളിൽ കള്ളിയത്തിന് എന്നും കരുത്തായിട്ടുള്ളത്.
ഉരുക്കിന്റെ ഉയർച്ചയിൽ സമൂഹത്തിന് കൈത്താങ്ങ് സമൂഹത്തിലെ എല്ലാവരിലേക്കും വിദ്യാഭ്യാസം എത്തിക്കുന്നതിന്റെ ഭാഗമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് കള്ളിയത്ത് വിദ്യാമിത്ര സ്കോളർഷിപ്പ്, സ്കൂൾ കിറ്റ് എന്നിവ നൽകി വരുന്നുണ്ട്. സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്മാർട്ട് ക്ലാസ്റൂമുകൾ സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ, ഐ എ എസ്, ഐ പി എസ് എന്നിവയ്ക്കായി തയ്യാറെടുക്കുന്ന പിന്നോക്ക വിദ്യാർത്ഥികൾക്ക് സാമ്പത്തിക പിന്തുണ, പ്രതിഭാ ശാലികളായ യുവ ഫുട്ബോളർമാർക്ക് അന്തരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം, നിർധനർക്ക് വീടു നിർമ്മിച്ചു നൽകൽ എന്നിവയെല്ലാം കള്ളിയത്തിന്റെ പ്രവർത്തനങ്ങളാണ്. ഇനിയും മുന്നോട്ട് ഇരുമ്പ്–ഉരുക്ക് വ്യവസായത്തിനെ അഭിവൃദ്ധിയുടെ പാതയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇനിയുമേറെ മുന്നോട്ട് പോകുവാനുണ്ട് എന്ന ഉത്തമ ബോധ്യമാണ് ഇന്ന് കള്ളിയത്തിനെ മുന്നോട്ട് നയിക്കുന്നത്.
വരുംവർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങളേയും ,കാലാവസ്ഥാ വ്യതിയാനങ്ങളേയും അതിജീവിക്കാൻ സാധിക്കുന്ന നവീനമായ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചുകൊണ്ട് നിർമ്മാണ മേഖലയിൽ ഇനിയും വിപ്ലവങ്ങൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തുരുമ്പു പിടിക്കാത്ത ടിഎം ടികൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമവും അയൺ ഓർ ഉരുക്കി നേരെ കമ്പിയാക്കുന്ന ഹോട്ട് ചാർജിങ് സ്റ്റേഷൻ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.