Saturday 08 September 2018 12:43 PM IST : By സ്വന്തം ലേഖകൻ

വനിത വീട് ആർക്കിടെക്ചർ ‌അവാർഡ്സ് 2018; പുരസ്കാര സമർപ്പണ രാവിലെ കാഴ്ചകൾ

awards-cvr ചിത്രങ്ങൾ: സരിൻ രാംദാസ്, ഹരികൃഷ്ണൻ

മികച്ച ആർക്കികെട്ചറിന്റെ മറുപേരാണ് വനിത വീട് ആർക്കിടെക്ചർ അവാർഡ്സ്. 2018 ലെ മൂന്നാം പതിപ്പിന് വേദിയായത് കൊച്ചിയിലെ ലുലു ഗ്രാൻഡ് ഹയാത് രാജ്യാന്തര കൺവെൻഷൻ സെന്ററാണ്. അവാർഡുകൾ ഏറ്റുവാങ്ങിയത് 20 ആർക്കിടെക്ടുമാർ.

ലോകമെമ്പാടുമുള്ള മലയാളി ആർക്കിടെക്ടുമാരുടെയും കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ആർക്കിടെക്ടുമാരുടെയും 2017 ൽ തീർന്ന പ്രോജക്ടുകളാണ് അവാർഡ് നിർണയത്തിന് പരിഗണിച്ചത്. എട്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഇരുന്നൂറോളം പ്രോജക്ടുകളാണ് അവാർഡിനെത്തിയത്. ഇവയിൽ നിന്ന് ആദ്യഘട്ട പരിശോധനകൾക്കുശേഷം 51 പ്രോജക്ടുകൾ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അവസാന റൗണ്ടിലെത്തിയ പ്രോജക്ടുകൾ ആർക്കിടെക്ടുമാർ ജൂറി അംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിൽനിന്ന് ഒരുപാടു വിശകലനങ്ങളുടെയും ചർച്ചകളുടെയും ഒടുവിലാണ് വിജയികളെ നിർണയിച്ചത്. ഒാരോ വിഭാഗത്തിലും ഒരു വിജയിയും ഒരു പ്രോത്സാഹന സമ്മാനവും ആണ് വിഭാവനം ചെയ്തിരുന്നതെങ്കിലും ചില വിഭാഗങ്ങളിൽ പ്രോജക്ടുകളുെട മേന്മ പരിഗണിച്ച് കൂടുതൽ അവാർഡുകൾ നൽകി. അതേസമയം, മെച്ചപ്പെട്ട പ്രോജക്ടുകളെ കണ്ടെത്താനാവാത്ത വിഭാഗങ്ങളിൽ പ്രോത്സാഹന സമ്മാനങ്ങൾ മാത്രമായി ഒതുങ്ങുകയും ചെയ്തു.

വിജയികളെ കണ്ടെത്തിയത് രാജ്യാന്തര പ്രശസ്തരായ വിദഗ്ധർ ആയിരുന്നു. ആർക്കിടെക്ടുമാരായ പ്രഫസർ റിച്ചാർഡ് ഹോ (സിംഗപ്പൂർ) പ്രഫ. സഞ്ജയ് കൻവിന്ദെ (ഡൽഹി), ഡോ. ബി. ശശി ഭൂഷൺ (മൈസൂർ) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

മലയാളി ആർക്കിടെക്ടുമാരുടെ ഉയർന്നുവരുന്ന നിലവാരത്തെജൂറി അംഗങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. യുവ ആർക്കിടെക്ടുമാരുടെ പ്രോജക്ടുകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് ഇടയാക്കി. രാജ്യാന്തര രംഗത്തേക്കുള്ള മലയാളി ആർക്കിടെക്ചറിന്റെ കടന്നുവരവിന് പ്രോത്സാഹനവും അംഗീകാരവും നൽകിക്കൊണ്ട് എല്ലാ വിജയികൾക്കും വനിത വീടിന്റെ ഭാവുകങ്ങൾ.

പുരസ്‌കാര വേദിയിലെ കാഴ്ചകൾ;

1.

awards-3 രാജ്യാന്തര പ്രശസ്തരായ ആർക്കിടെക്ടുമാരായിരുന്നു ജൂറി പാനലിൽ. ജൂറി അംഗങ്ങളായ പ്രഫ. സഞ്ജയ് കൻവിന്ദെ, പ്രഫ. റിച്ചാർഡ് ഹോ, ഡോ. ബി. ശശി ഭൂഷൺ എന്നിവർ തങ്ങളുടെ വിലയിരുത്തലുകൾ പങ്കുവയ്ക്കുന്നു.

2.

awards-1 െഎെഎഎ കേരള ചാപ്റ്റർ ചെയർമാൻ ബി. ആർ. അജിത് നിലവിളക്കു തെളിയിച്ച് തുടക്കം. നജീബ് (െഎെഎഎ കൊച്ചി സെന്റർ മുൻ ചെയർമാൻ), എം. ആർ. പ്രമോദ്കുമാർ (കേരള ചാപ്റ്റർ മുൻ സെക്രട്ടറി), കുര്യൻ ഏബ്രഹാം (കൊച്ചി സെന്റർ ചെയർമാൻ ഇലക്ട്), സെൽവൻ പോൾ (ജനറൽ മാനേജർ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, എംആർഎഫ് വേപോക്യുവർ പെയിന്റ്സ്), രഞ്ജിത് റോയ് ( തൃശൂർ സെന്റർ ചെയർമാൻ), െക. ടി. സുദേഷ്കുമാർ (ചെയർമാൻ, കണ്ണൂർ സെന്റർ) എന്നിവർ സമീപം.

3.

awards7

4.

awards6

5.

awards4

6.

awards11

7.

awards10

8.

awards9

9.

awards5

10.

awards-2

11.