Friday 29 November 2019 05:03 PM IST : By സോന തമ്പി

ഗ്ലാസ് പൂളിൽ നിന്തിത്തുടിക്കാം, വയനാടിന്റെ കാണാകാഴ്ചകൾ കാണാം ;മഞ്ഞിറങ്ങുന്ന മാനന്തവാടിക്കു നടുവിൽ ഈ സ്വർഗം

wy

ഡിസംബർ മഞ്ഞ് പരക്കുന്നതോടൊപ്പം മാനന്തവാടിയിൽ വയനാട് ക്ലബ് എന്ന റിസോർട്ടും സജീവമായി. വയനാട്ടിലെ ഏറ്റവും വലിയ ഗ്ലാസ്സ് പൂൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 8000 ചതുരശ്രയടി പരന്നുകിടക്കുന്ന പുൽത്തകിടിയും ഇവിടത്തെ പ്രത്യേകതയാണ്.

w8
w4

മാനന്തവാടി ടൗണിൽ നിന്ന് രണ്ടര കിലോമീറ്റർ മാറി വരടിമൂല മലയിലാണ് വയനാട് ക്ലബ്. 16 പ്രീമിയം മുറികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ബില്യാർഡ്സ്, ടേബിൾ ടെന്നീസ് തുടങ്ങിയ ഗെയിമുകൾക്കായി പ്രത്യേക ഗെയിം റൂം, പ്രൊഫഷണൽ ഹെൽത്ത് ക്ലബ്, 130 പേർക്കിരിക്കാവുന്ന കോൺഫറൻസ്/മൂവി റൂം, റസ്റ്ററൻറ് എന്നിവയെല്ലാം ഇവിടെ റെഡിയാണ്.

w1

പ്രശസ്തമായ കുറുവാ ദ്വീപുകളിലേക്ക് എട്ട് കിലോമീറ്റർ ദൂരമേയുള്ളൂ. തിരുനെല്ലി ക്ഷേത്രം, തോൽപ്പെട്ടി വന്യമൃഗ സങ്കേതം, ബാണാസുര സാഗർ റിസർവോയറും 15–24 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നു. സുന്ദരമായ മലനിരകളുടെയും നെൽപ്പാടങ്ങളുടെയും കബനീ നദിയുടെയുമെല്ലാം സൗന്ദര്യം മുറികളിൽ നിന്ന് ആസ്വദിക്കാം.

w2

ഫോട്ടോ: അജീബ് കോമാച്ചി, കോഴിക്കോട്

w3