Wednesday 02 January 2019 05:22 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ‘ആഭാസം’; വ്യത്യസ്തമായ സിനിമയുടെ വ്യത്യസ്തമായ ടീസർ

aabhasam

ഇതാണ് വ്യത്യസ്തതയിലെ ‘ആഭാസം’. രാജീവ് രവിയുടെ നേതൃത്വത്തിൽ കളക്ടീവ് ഫേസ് വണ്‍ നിർമിക്കുന്ന സിനിമ ആഭാസത്തിന്റെ ടീസർ പുറത്തിറങ്ങി. ഐഡി, കിസ്മത് എന്നീ സിനിമകള്‍ക്ക് പിന്നാലെ നവാഗതനായ ജൂബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ റിമാ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഈ ചിത്രത്തിലൂടെ മുവീ ക്യാമറയ്ക്ക് മുന്നിലെത്തുന്നു. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് പിന്നാലെ സുരാജിന് ലഭിക്കുന്ന മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ആക്ഷേപ ഹാസ്യ സ്വഭാവത്തിലുള്ളതാണ് സിനിമ. ഇന്ദ്രന്‍സ്, സുജിത് ശങ്കര്‍, അഭിജ, എന്നിവരും ചിത്രത്തിലുണ്ട്. പ്രസന്ന എസ് കുമാര്‍ ആണ് ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. രംഗനാഥ് രവിയാണ് ശബ്ദ രൂപകല്‍പ്പന.