Saturday 05 January 2019 05:29 PM IST : By സ്വന്തം ലേഖകൻ

മെലിയാം, ഭക്ഷണം കഴിച്ചുതന്നെ; നടി ലെനയുടെ ’ആകൃതി’ ഇനി കൊച്ചിയിലും!

arithi-lena1

നടി ലെനയുടെ ബിസിനസ് സംരംഭമായ ’ആകൃതി’യുടെ ശാഖ കൊച്ചിയിൽ ആരംഭിച്ചു. ഇടപ്പള്ളി സഹൃദയ നഗറിൽ ഞായറാഴ്‌ച രാവിലെ പതിനൊന്നിനാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. നടി മംമ്ത മോഹൻദാസാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. രണ്ടുവർഷം മുൻപാണ് ലെന കോഴിക്കോട് ’ആകൃതി’ തുടങ്ങുന്നത്.

ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശരീര സൗന്ദര്യം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ’ആകൃതി’യുടെ ആരംഭം. ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാനുള്ള മാർഗ്ഗങ്ങളാണ് പ്രധാനം. ഒപ്പം ചെറിയ രീതിയിൽ യോഗയും വ്യായാമ മുറകളും പരിശീലിപ്പിക്കുന്നുണ്ട്. ഫിസിയോതെറാപ്പിയും ചെയ്തുകൊടുക്കുന്നു.