Friday 19 January 2018 05:35 PM IST : By സ്വന്തം ലേഖകൻ

ക്യാപ്റ്റനിലെ അനിത സത്യനായി അനു സിതാര; കാരക്ടർ ടീസർ

captain

പ്രജീഷ് സെൻ സംവിധാനം ചെയുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിലെ അനു സിതാര അവതരിപ്പിക്കുന്ന അനിത സത്യൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. മറ്റു ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് ക്യാപ്റ്റൻ സിനിമയില്‍ ജയസൂര്യയും അനു സിതാരയും അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് അനു സിതാര എത്തുന്നത്.

ഈ ചിത്രം ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വി.പി സത്യന്റെ കഥയാണ് പറയുന്നത്. ജയസൂര്യയാണ് ഈ ചിത്രത്തിൽ വി.പി.സത്യനായി എത്തുന്നത്. ഒരു സ്പോർട്സ് ഡ്രാമയാണ് ഈ ചിത്രം. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ടി.ൽ ജോർജ് ആണ്‌  നിർമ്മിക്കുന് ചിത്രത്തിന്റെ തിരക്കഥയും പ്രജീഷ് സെൻ തന്നെയാണ്. രഞ്ജി പണിക്കർ , സിദ്ദിഖ്, ദീപക് പറമ്പോൾ, സൈജു കുറുപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.