Wednesday 19 December 2018 02:36 PM IST : By സ്വന്തം ലേഖകൻ

താരങ്ങൾ പങ്കെടുത്ത ധ്യാൻ ശ്രീനിവാസന്റെ വിവാഹ വിഡിയോ കാണാം

dhyan-sree

ശ്രീനിവാസന്റെയും ഭാര്യ വിമല ശ്രീനിവാസന്റെയും മകൻ ധ്യാൻ ശ്രീനിവാസന്റെ വിവാഹം ഏപ്രിൽ ഏഴിനായിരുന്നു. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകൾ അർപ്പിതയെയാണ് ധ്യാൻ ഭാര്യയാക്കിയത്. കണ്ണൂരിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാമേഖലയിൽ നിന്നുള്ള സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരവും ഒരുക്കിയിരുന്നു. വിവാഹ വിഡിയോ കാണാം;