Tuesday 18 December 2018 04:48 PM IST : By സ്വന്തം ലേഖകൻ

ധ്യാൻ ശ്രീനിവാസന്റെ വിവാഹം ഏപ്രിൽ ഏഴിന്

dyan-45

നടൻ ശ്രീനിവാസന്‍റെ മകനും യുവതാരവുമായ ധ്യാൻ ശ്രീനിവാസന്‍റെ വിവാഹം ഏപ്രിൽ ഏഴിന് നടക്കും. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു. കണ്ണൂർ ബീച്ച് റോഡിലുള്ള വാസവ ക്ലിഫ് ഹൗസിലാണ് വിവാഹം. ഏപ്രിൽ 10ന്  എറണാകുളം ഗോകുലം പാർക്കിൽ വിവാഹസൽക്കാരം നടക്കും. തിര എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ’ഒരേ മുഖം’ ആയിരുന്നു.