Wednesday 02 January 2019 05:30 PM IST : By സ്വന്തം ലേഖകൻ

തെരുവിൽ പാടിയ ആ കൊച്ചു ഗായികയെ ജയസൂര്യ കണ്ടെത്തി, അവൾ ഇനി പിന്നണി ഗായികയാകും നടിയും

jaya_surya

വഴിയരികിൽ പാടിത്തകർത്ത കൊച്ചു പെൺകുട്ടിയെ ഒടുവിൽ ജയസൂര്യ കണ്ടെത്തി. റോഡിൽ നിന്നു മനംമറന്നു പാടിയ ശിവഗംഗ ഇനി പിന്നണി ഗായികയും സിനിമാ താരവും. ആ സംഭവം ഇങ്ങനെ: ഒരു കൊച്ചു പെൺകുട്ടി വഴിയരുകിൽ നിന്ന് ഗാനം ആലപിക്കുന്ന വീഡിയോ ജയസൂര്യ അദ്ദേഹത്തിന്റെ പേജിലൂടെ കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. ഗംഭീര പ്രകടനം നടത്തിയ ഈ കുട്ടിയുടെ വിവരങ്ങൾ അറിയാവുന്നവര്‍ ഷെയര്‍ ചെയ്യണമെന്ന അഭ്യർഥനയോടൊണ് ജയസൂര്യ പോസ്റ്റിട്ടത്. ഇത് നിരവധി പേർ ഷെയർ ചെയ്തതോടെ പെൺകുട്ടിയെ തേടിയുള്ള പരക്കം പാച്ചിലായി സോഷ്യൽ മീഡിയ.

പെൺകുട്ടിയെ കണ്ടെത്തിയ ജയസൂര്യയെ വിവരം അറിയച്ചതോടെ ദേ എത്തി അടുത്ത പോസ്റ്റ്. ഫേസ്ബുക്കിൽ കണ്ട പെൺകുട്ടി ശിവഗംഗ എന്ന മോളാണെന്നും തന്റെ  അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയിൽ അഭിനയിക്കാനുമുള്ള അവസരവും അവൾക്ക് ഒരുക്കിയിട്ടുണ്ടെന്നുമാണ് ജയസൂര്യ ആരാധകരെ അറിയിച്ചത്. രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന ചിത്രത്തിലാണ് ശിവഗംഗ ജയസൂര്യക്കൊപ്പം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ ..
ഇന്നലെ F B യിൽ കണ്ട ''ശിവഗംഗ'' എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ "Samji Antony" സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന "ഗബ്രി" എന്ന ചിത്രത്തിലെ ഗായിക...
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.)
മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും ..