Tuesday 15 January 2019 02:13 PM IST : By സ്വന്തം ലേഖകൻ

കമലാഹാസന്റെ ഫ്ളക്സ് കത്തികൊണ്ട് കുത്തിക്കീറുന്ന കുട്ടിയുടെ വിഡിയോ; സൂപ്പർതാരത്തിന്റെ പ്രതികരണം ഇങ്ങനെ

kamal-flex1

നടൻ കമലാഹാസനെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോ അടുത്ത ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കമൽഹാസന്റെ ഫ്ളക്സ്  കത്തി ഉപയോഗിച്ച് കുത്തിക്കീറുന്ന ഒരു കൊച്ചു കുട്ടിയുടെ വിഡിയോയാണ് വ്യാപകമായി പ്രചരിച്ചത്‌. ‘അവനെ വെറുതെ വിടരുത്, കുത്തിക്കീറണം’ എന്ന് കുട്ടിക്ക് പുറകിൽ നിന്നാരോ നിർദേശവും കൊടുക്കുന്നുണ്ട്. ഇത് വിഡിയോയിൽ വ്യക്തമാണ്.

വിഡിയോ വൈറലായതോടെ സംഭവം കമൽഹാസന്റെയും ശ്രദ്ധയിൽപ്പെട്ടു. വിഡിയോയ്‌ക്ക് മറുപടി നൽകി കമലാഹാസൻ രംഗത്തുവന്നു. "എന്റെ കുട്ടികള്‍, എത്ര സങ്കടകരമാണിത്! ഇതിലും ഭേദം ആ കൊച്ചു കുഞ്ഞ് എന്നെ കുത്തി കൊന്നിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു! തമിഴ് സംസാരിക്കുന്ന മുതിർന്നൊരാൾ കുറ്റസമ്മതം നടത്തുന്നത് തമിഴ് സഹോദരങ്ങൾ പൊറുക്കില്ല. പ്രകൃതിയുടെ നിയമമനുസരിച്ച് ഞാൻ ഒരു ദിവസം മരിക്കും. എന്നാൽ അതുവരെ സന്തോഷവാനായിരിക്കാനുള്ള എല്ലാ അവകാശം എനിക്കുണ്ട്. എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചോളൂ. എന്നാലും ഞാൻ വിജയിക്കുക തന്നെ ചെയ്യും." കമലാഹാസൻ പറയുന്നു.