Thursday 27 December 2018 11:07 AM IST : By സ്വന്തം ലേഖകൻ

കടന്നുപോകുന്നത് വലിയ മാനസിക സംഘർഷങ്ങളിലൂടെ, പുരസ്‌കാര വേദിയിൽ മനസുതുറന്ന് മഞ്ജു വാരിയർ

manju-america

ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്ന് വ്യക്തമാക്കി നടി മഞ്ജു വാരിയർ. അമേരിക്കയിൽ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മഞ്ജു ഇങ്ങനെ പറഞ്ഞത്. ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാനെന്നും, അത്രയേറെ മാനസിക സംഘർഷങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും മഞ്ജു അവാർഡ് വേദിയിൽ പറഞ്ഞു.

പിന്നീട് മോശം സമയത്ത് കൂടെനിന്ന സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും, അവാർഡുദാന ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകിയ ആമിയുടെ സംവിധായകൻ കമലിനും നിർമാതാവിനും മഞ്ജു നന്ദി അറിയിച്ചു. വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ’വേട്ട’യുടെ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമർപ്പിക്കുന്നതായും മഞ്ജു പറഞ്ഞു. വിഡിയോ കാണാം;